ചെന്നൈ: രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ പൊതുചടങ്ങില്‍ രാഷ്ട്രീയ അഭിപ്രായ പ്രകടനം നടത്തി തമിഴകത്തിന്റെ ചിന്ന ദളപതി. പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോട് പറയണമെന്ന് താരം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ചെന്നൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് ചിന്ന ദളപതി വിദ്യാര്‍ത്ഥികളെ രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെ കുറിച്ച് ഓര്‍മ്മിപ്പിച്ചത് . വിജയ് ആരാധക സംഘടന വിജയ് മക്കള്‍ ഇയക്കമാണ് പരിപാടിയുടെ സംഘാടനം നിര്‍വഹിച്ചത്
നിങ്ങള്‍ നാളെയുടെ വോട്ടര്‍മാരാണ് . അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നത് ഭാവി വോട്ടര്‍മാരായ നിങ്ങളാണ്. ഇന്ന് പണം കൈപ്പറ്റി ആളുകള്‍ വോട്ട് ചെയ്യുന്നു. ഒരു വോട്ടിന് 1000 രൂപയാണെങ്കില്‍ ഒരു മണ്ഡലത്തില്‍ ഒന്നര ലക്ഷം വോട്ടര്‍മാരുണ്ടെന്ന് വരികില്‍ ഏകദേശം 15 കോടി രൂപ വരെ നല്‍കേണ്ടി വരും. വോട്ടിന് വേണ്ടി 15 കോടി ചെലവിടാന്‍ തയ്യാറാകണമെങ്കില്‍ അത് ചെയ്യുന്ന വ്യക്തി നേരത്തെ എത്രത്തോളം സമ്പാദിച്ചുകാണുമെന്ന് ഊഹിക്കാവുന്നതെയുളളൂ- വിജയ് ചൂണ്ടിക്കാട്ടി.
ശരിയും തെറ്റും വേര്‍തിരിച്ചറിയാനും വിശ്വസിക്കേണ്ടതും അല്ലാത്തതും തമ്മില്‍ മനസിലാക്കാനും പാഠപുസ്തകങ്ങള്‍ക്കപ്പുറം വായന വേണ്ടതുണ്ട്. കഴിയുന്നത്രയും വായിക്കണം. അംബേദ്കര്‍, പെരിയോര്‍, കാമരാജ് എന്നിവരെ പഠിക്കുക. ഇവരില്‍ നിന്നും നല്ല കാര്യങ്ങള്‍ മാത്രം എടുത്ത് ബാക്കി വിട്ടേക്കുക. പരീക്ഷകളില്‍ പരാജയപ്പെട്ട സുഹൃത്തുക്കള്‍ക്ക് പിന്തുണയും ധൈര്യവും നല്‍കണം. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു കൂട്ടര് എപ്പോഴും ഉണ്ടാകും.എന്നാല്‍ നിങ്ങള്‍ അത് വകവയ്ക്കേണ്ടതില്ലെന്നും വിജയ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: