ചക്കുളത്തുകാവ്: നവമാധ്യമ കഥാകഥനത്തില് ലോക റെക്കോര്‍ഡ് നേടിയ ബാലസാഹിത്യകാരന്‍ ഹരീഷ് ആര്.നമ്പൂതിരിപ്പാടിന് യൂണിവേഴ്സല്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും മെഡലും, ചക്കുളത്തുകാവില്നടന്ന ചടങ്ങില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് സമ്മാനിച്ചു.
തുടര്‍ച്ചയായി 678 ദിവസം മുടങ്ങാതെ ഗുണപാഠകഥകള്‍ രചിച്ച് സ്വന്തം ശബ്ദത്തില്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ അയച്ചതിനാണ് രാമമംഗലം ഹൈസ്കൂള്‍ അധ്യാപകന്, കാക്കൂര്‍ കാഞ്ഞിരപ്പിള്ളി മനയില്‍ ഹരീഷ് ആര്.നമ്പൂതിരിപ്പാടിന് റെക്കോര്‍ഡ് ലഭിച്ചത്.
ചടങ്ങില്‍ ലക്ഷ്മി ആനന്ദബോസ്,അനൂപ് അരിത്തോട്ടം,സൗമ്യ ഹരീഷ്,മേജര്‍ നിഖില്‍ കുമാര്‍,മനീഷ് ജോഷി, കേണല്‍ ജി.പത്മകുമാര്‍,ചക്കുളത്തുകാവ് ക്ഷേത്ര ഭാരവാഹികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: