തിരുവല്ല: കുറ്റൂര്‍ പുത്തന്‍തോട് പാലം (തെക്കുമുറി പാലം)ത്തിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ നീരൊഴുക്ക് നിലച്ച് പ്രദേശവാസികള്‍ ദുരിതത്തില്‍. തിരുവന്‍വണ്ടൂര്‍-നന്നാട് റോഡില്‍ വരട്ടാറിന് കുറുകെയുള്ള പുത്തന്‍തോട് പാലം ഒന്നര വര്‍ഷമായി നിര്‍മ്മാണം നടക്കുന്നതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് പൂര്‍ണ്ണമായും തടസപ്പെട്ട നിലയിലാണ്.
കെട്ടി കിടക്കുന്ന വെളളം ഒഴുകി പോകുവാന്‍ മാര്‍ഗമില്ല.ഒഴുക്ക് നിലച്ച വരട്ടാര്തോട്ടില് പോളയും പായലും മൂടി വെള്ളത്തിന് കറുത്ത നിറവും ദുര്‍ഗന്ധവും അട്ടയുടെ ശല്യവും പെരുകുന്നു. ഇവിടെ പകലും രാത്രിയിലും കൊതുകു ശല്യം രൂക്ഷമാണ്. കൂടാതെ വാഹനത്തില്‍ എത്തി വരട്ടാര്‍ പാലത്തിന്റെ താഴെ ഇറച്ചി മാലിന്യങ്ങള്‍ തള്ളുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
തോട്ടില്‍ കറുപ്പ് നിറത്തിലുള്ള വെള്ളവും പോളയും പായലും മൂടി. എന്നാല്‍ വെള്ളം ഒഴുകുന്നതിന് തോട്ടില്‍ സിമിന്റ് പൈപ്പ് ഇട്ടിട്ടുണ്ടെങ്കിലും കാര്യമായ പ്രയോജനം ലഭിക്കുന്നില്ല.ചില സമയങ്ങളില്‍ പെയ്യുന്ന മഴയാണ് പ്രദേശവാസികള്‍ക്ക് ആശ്വാസം. അതേ സമയം ജനപ്രതിനിധികള്‍, സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍, സംസ്കാരിക നായകന്മാര്, കലാകാരന്മാര് എല്ലാവരു ഒത്തുകൂടി വരട്ടാറിന്റെ പഴയ പ്രതാപത്തിനുവേണ്ടി പ്രവര്‍ത്തിച്ചെങ്കിലും ഒന്നും നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: