തിരുവനന്തപുരം: ഇന്ത്യയിലെ വിശ്വസ്തരായ കോര്‍പറേറ്റ് സിഇഒമാരുടെ റാങ്ക്പട്ടികയില്‍ ഉന്നതസ്ഥാനത്ത് ഇടംപിടിച്ച് ഹാരിസണ്‍സ് മലയാളം(Harrisons Malayalam) സിഇഒ ചെറിയാന്‍ എം. ജോര്‍ജ്ജ്. സിഇഒ മാത്രമല്ല, ഹാരിസണ്‍സ് മലയാളത്തിന്റെ മുഴുവന്‍ സമയം ഡയറക്ടറും കൂടിയാണ് ചെറിയാന്‍ എം.ജോര്‍ജ്ജ്. അതുപോലെ, 2023ല്‍ തൊഴിലന്വേഷകര്‍ക്കുള്ള മികച്ച തൊഴിലിടങ്ങളുടെ റാങ്ക് പട്ടികയില്‍ ഹാരിസണ്‍സ് മലയാളം 26ാം സ്ഥാനം നേടി.
ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്ത്യയും(Great Palce to work India) ഗ്രേറ്റ് മാനേജേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടും(Great Managers Institute) ചേര്‍ന്ന് നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് പട്ടികയിലാണ് ഹാരിസണ്‍സ് മലയാളം ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. ആര്‍പിജി ഗ്രൂപ്പ് കമ്പനിയുടെ ഭാഗമായ കമ്പനിയാണ് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്. കഴിഞ്ഞ നാല് വര്‍ഷമായി മികച്ച തൊഴിലിടമെന്ന റാങ്ക് പട്ടികയില്‍ 30 സ്ഥാനങ്ങള്‍ക്കുള്ളില്‍ ഹാരിസണ്‍ മലയാളം ഉള്‍പ്പെടുന്നുണ്ട്. നവീനതയുടെ സംസ്കാരം സൃഷ്ടിക്കുന്ന മികച്ച തൊഴിലിടത്തില്‍ ആദ്യത്തെ 50 കമ്പനികളില്‍ ഒരെണ്ണമായി കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഹാരിസണ്‍സ് മലയാളം സ്ഥാനം പിടിച്ചിട്ടുണ്ട്.
ജീവനക്കാരുടെ കമ്പനികളിലുള്ള വിശ്വാസം, നവീകരണക്ഷമത, കമ്പനി മൂല്യങ്ങള്‍, നേതൃപാടവം എന്നിനെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഏകദേശം 1600 കമ്പനികളുടെ വിവരം റാങ്ക് പട്ടിക തയ്യാറാക്കുന്ന ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് തയ്യാറാക്കുന്നുണ്ട്.
ഹാരിസണ്‍സ് മലയാളവും ആര്‍പിജി ഗ്രൂപ്പും പിന്തുടരുന്ന വ്യക്തികേന്ദ്രീകൃത സമീപനത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ അംഗീകാരമെന്ന് ഹാരിസണ്‍ മലയാളം സിഇഒ ചെറിയാന്‍ എം. ജോര്‍ജ്ജ് പറഞ്ഞു. “വ്യക്തികളുടെ പ്രവര്‍ത്തനങ്ങളിലും വിശ്വാസ്യതയുടെയും പ്രതിബദ്ധതയുടെയും സംസ്കാരത്തിലും വിശ്വസിക്കുന്നത് മൂലം എല്ലാവരും തൊഴിലെടുക്കാന്‍ കൊതിക്കുന്ന ഇന്ത്യയിലെ തൊഴില്‍ദാതാക്കളില്‍ ഒരാളായി മാറാന്‍ ഹാരിസണ്‍സ് മലയാളത്തെ കഴിഞ്ഞിട്ടുണ്ട്. “-ചെറിയാന്‍ എം. ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: