പ്രസന്നന്‍. ബി
ഭൂമി, ശുക്രന്‍ ഇവയുടെ ഭ്രമണവും പരിക്രമണവും ആധുനിക ശാസ്ത്രത്തെയും പുരാണത്തെയും അടിസ്ഥാനമാക്കി വിശകലനം ചെയ്യുമ്പോള്‍ ആധുനികതയ്‌ക്ക് എവിടെയോ പിശകു പറ്റിയതായൊരു സന്ദേഹം.
ഇപ്പോഴുള്ള ശാസ്ത്ര തെളിവുകളനുസരിച്ച് ഭൂമിയുടേയും ശുക്രന്റേയും ഭ്രമണവും പരിക്രമണവും വിപരീത ദിശയിലാണെന്നാണ് സങ്കല്പം. ഭൂമിയില്‍ സൂര്യോദയം കിഴക്കെങ്കില്‍ ശുക്രനില്‍ പടിഞ്ഞാറായിരിക്കും. (ഇത് ഭ്രമണദിശ മനസിലാക്കാനുള്ള സൂചകം മാത്രം. സൂര്യന്‍ എവിടെ ഉദിക്കുന്നുവോ അവിടെ കിഴക്കായാണ് നമ്മുടെ സങ്കല്പം). ഭൂമി ഇരുപത്തിനാലു (24) മണിക്കൂറില്‍ ഒരു ഭ്രമണം പൂര്‍ത്തിയാക്കുമ്പോള്‍ ശുക്രന്‍ ഒരുഭ്രമണത്തിനായി ഇരുനൂറ്റി നാല്പത്തിമൂന്ന് (243) ഭൗമദിനമെടുക്കുന്നു. ഭൂമി 365.25 ദിവസം ഒരുപ്രാവശ്യം സൂര്യനെ വലംവെയ്‌ക്കാനെടുക്കുന്നെങ്കില്‍ ശുക്രന്‍ 224.7 ഭൗമദിനമാണെടുക്കുക. അതായത് ഭ്രമണസമയം കൂടുതലും പരിക്രമണസമയം കുറവുമായിവരിക. ഇതനുസരിച്ച് ശുക്രനിലെ ദിനരാത്രങ്ങള്‍, നമ്മുടെ കണക്കുകൂട്ടലുകള്‍, ഇതിലെവിടെയോ നമ്മുടെ നിരീക്ഷണത്തില്‍ ഒരു പിശകുപോലെ തോന്നുന്നില്ലെ?
ശുക്രന്‍ സ്വയം കറങ്ങാതെ സൂര്യനെ ഒന്നു വലംവെച്ചാല്‍ ശുക്രനില്‍ 224.7 ഭൗമദിനത്തില്‍ ഒരു രാപ്പകല്‍ സ്വയം ഉണ്ടാകും. ശരിയല്ലെ?! എങ്കില്‍ ശുക്രന്‍ 243 ഭൗമദിനത്തില്‍ സ്വയം ഒന്നു കറങ്ങുകകൂടിയായാലൊ?. നോക്കാം; ശുക്രനെ സമമായി നാലായി ഭാഗിക്കുന്നു. ഓരോഭാഗത്തിനും 1,2,3,4 എന്നു നമ്പരുമിടുന്നു. സൂര്യനുചുറ്റുമുള്ള ശുക്രന്റെ സഞ്ചാരപാതയേയും അപ്രകാരം നാലു തുല്ല്യ ഭാഗമായി തിരിക്കുന്നു. ശുക്രനെ ഭ്രമണംചെയ്യിക്കാതെ ഭ്രമണപാതയുടെ തുടക്കത്തില്‍ നിന്നും(അതായത് തുടക്കം സൂര്യനഭിമുഖമായ ഭാഗം ഒന്നും രണ്ടും) സഞ്ചരിപ്പിച്ച് നാലിലൊരുഭാഗത്തു വെയ്‌ക്കുന്നു. അപ്പോള്‍ സൂര്യപ്രകാശം ശുക്രന്റെ രണ്ടിലും മൂന്നിലുമായാണു വീഴുക. എന്നാല്‍ ശുക്രന്‍ സ്വയം ഏകദേശം കാല്‍ഭാഗം അതേദിശയില്‍ തിരിയുകയാല്‍ (ഭ്രമണവും പരിക്രമണവും വലിയ വ്യത്യാസമില്ലത്ത ദിനമാകയാല്‍) വിണ്ടും ഒന്നും രണ്ടും വശമായിരിക്കും സൂര്യനഭിമുഖമായിവരിക. എന്നാല്‍ ഭ്രമണം പരിക്രമണത്തേക്കാള്‍ അധികമാകയാല്‍ 4.5 ഭൗമദിനം കൂടി തിരിഞ്ഞെങ്കിലേ മുന്‍പറഞ്ഞ ഭാഗത്തെത്തൂ. ഇതുതന്നെ ഭ്രമണപാതയുടെ പകുതിയിലും മുക്കാലിലും സംഭവിക്കും. അവസാനം തുടങ്ങിയിടത്തെത്തുമ്പോള്‍ ഭ്രമണവും പരിക്രമണവും തമ്മിലുള്ള വ്യത്യാസമായ പതിനെട്ടു
(18) ഭൗമദിനം ശുക്രന്‍ പിന്നോട്ടു സഞ്ചരിച്ചതായി തോന്നാം. എന്നാല്‍ ശുക്രന്‍ അത്രകൂടി സഞ്ചരിച്ചു വരേണ്ടതായിട്ടുണ്ട്. ഇപ്രകാരം ശുക്രന്‍ ഓരോ പരിക്രമണത്തിലും 18 ഭൗമദിനം പിറകോട്ടു പിറകോട്ടു മാറി 13.5 പരിക്രമണം പൂര്‍ത്തിയാകുമ്പോഴേക്കും ശുക്രന്‍ പിറകൊട്ടു വന്നുവന്ന് ഒരു ഭ്രമണം സൂര്യനഭിമുഖമായി പൂര്‍ത്തിയാകൂ. എന്നുപറഞ്ഞാല്‍ 3037.5 ഭൗമദിനമുണ്ടെങ്കിലെ ഒരു രാത്രിയും പകലുമുണ്ടാകൂ. അപ്രകാരമാകയാല്‍ സൂര്യനഭിമുഖമായ ഒരുഭാഗം വലിയ താപത്തിലും മറുഭാഗം നേരിയ തണുപ്പുമാകാം. ഇരുഭാഗവും സന്തുലിതമല്ലായ്കയാല്‍ ക്രമേണ താപം അധികമാകുന്നതാണ് ശുക്രനില്‍ ഈ അമിത താപത്തിനു കാരണം.
യുക്തിക്കു നിരക്കാത്ത മറ്റൊരു വിഷയം. സൂര്യനും ഭൂമിക്കും ഇടയിലാണല്ലൊ ശുക്രന്റെ സഞ്ചാരം. സൂര്യനും ഭൂമിക്കുമിടയിലൂടെ കടന്നുപോകുന്ന ചന്ദ്രന്‍പോലും ഭൂമിയില്‍ നിഴലുവര്‍ഷിച്ചാണു കടന്നുപോകുക. എന്നാല്‍ ഭൂമിയോളം വലിപ്പമുള്ളതും ഏതാണ്ടതിനോളം വേഗതയുള്ളതുമായ ശുക്രനില്‍നിന്നും ഈ പ്രതിഭാസം ഉണ്ടാകുന്നില്ല. വേഗതയുടെ അടിസ്ഥാനത്തില്‍ ശുക്രന്‍ ഭൂമിയില്‍നിന്നും സൂര്യനെ മറയ്‌ക്കാന്‍ തുടങ്ങിയാല്‍ ഒരു നീണ്ട കാലയളവിലേ വിടുതലുണ്ടാവൂ എന്നുമറിയുക.
ഈ പ്രതിഭാസം നിരന്തരം ഉണ്ടാകാതിരിക്കാന്‍ കാരണം സൂര്യനുചുറ്റും ഭൂമിയും മറ്റു ഗ്രഹങ്ങളും സ്‌പൈറലായാകും ചുറ്റുന്നത്. അതായത് ഒരാറ്റത്തില്‍ ന്യൂക്ലിയറിനുചുറ്റും ഇലക്ട്രോണ്‍ ‘ബോര്‍ മാതൃകയില്‍’ ചുറ്റുന്നതിനു സമാനമായാണ് സൂര്യനുചുറ്റും ഗ്രഹങ്ങളുടെ സഞ്ചാരവും. ഗാലക്‌സിയുടെ കേന്ദ്ര ബിന്ദുവിനുചുറ്റും സൗരയൂഥ ങ്ങളുടെയും അങ്ങനെ അണ്ഡകടാഹത്തിലുള്ളവയുടെ പരിക്രമണവും. ഇപ്രകാരം ഭൂമിയും ശുക്രനും ചുറ്റുകയാല്‍ അനേകകോടി വര്‍ഷങ്ങളുടെ ഇടവേളയില്‍ ശുക്രനുണ്ടാകുന്ന സംഗമം പുരാണം പറയുന്ന ബ്രഹ്മായുസും പുനഃസൃഷ്ടിയും പ്രളയവും എല്ലാം സത്യമായി ഭവിക്കുന്ന തരത്തിലാണ് നാം മനസിലാക്കേണ്ടത്.
പുരാണം പറയുന്നതായ യുഗങ്ങളും മന്വന്തരങ്ങളും കല്പാന്തങ്ങളും ബ്രഹ്മായുസ്സും എല്ലാം ഇതിനെ ബന്ധപ്പെടുത്തി കൃത്യത വരുത്താവുന്നതാണ്.പുരാണം പറയുന്നു ഒരു ബ്രഹ്മായുസ്സ് കഴിയുമ്പോള്‍ സര്‍വ്വനാശം സംഭവിച്ച് അടുത്ത ബ്രഹ്മാവിന്റെ ഉല്പത്തിയോടെ വീണ്ടും തുടക്കം കുറിക്കുന്ന ഒരു പ്രക്രിയ ആണെന്നാണ്. പെട്ടെന്നു പറഞ്ഞെങ്കിലും അതത്ര ചെറിയ കാലയളവൊന്നുമല്ല ചിന്തിക്കണം.
നോക്കാം: ഒരു മനുഷ്യവര്‍ഷം (പുരാണത്തിലെ കണക്കാണ്) 360 ദിനം. ഇത് ഒരു ദേവദിനം. 360 ദേവദിനം ഒരു ദേവവര്‍ഷം. 12000 ദേവവര്‍ഷം ഒരു ചതുര്‍യുഗം.(കൃതായുഗം 4800, ത്രേതായുഗം3600,ദ്വാപരയുഗം 2400,കലിയുഗം1200. നാലുംകൂടി 12000 ദേവവര്‍ഷം). 71 ചതുര്‍യുഗം ഒരു മന്വന്തരം (ഒരുമനുവിന്റെ ആയുസ്സ്). 14 മന്വന്തരം ഒരു കല്പം. (ബ്രഹ്മാവിന്റെ ഒരു പകല്‍) 2കല്പം ബ്രഹ്മാവിന്റെ ഒരു ദിവസം. 360 ബ്രഹ്മദിവസം ഒരു ബ്രഹ്മവര്‍ഷം. 120 ബ്രഹ്മവര്‍ഷം ഒരു ബ്രഹ്മായുസ്സ്. (ഇത് ക്രോടീകരിച്ചു കൂട്ടിയാല്‍ 31 കോടിക്കോടിയും കൃത്യമായി വര്‍ഷം 365 തന്നെയിട്ടു ഗുണിച്ചാല്‍ 54 കോടിക്കോടിയോളം വരും). ഇതാണു നമ്മുടെ പൂര്‍വ്വികര്‍ നമുക്കായിതന്ന കണക്കുകള്‍. ഇവര്‍ക്കിതെവിടുന്ന്, എങ്ങനെ കിട്ടി?. അന്നും അവര്‍ ഗ്രഹങ്ങളുടെ ഭ്രമണവും പരിക്രമണവും കൃത്യമായി പഠിച്ചിരുന്നുവെന്നു സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: