ചെന്നൈ: വന്‍ അഴിമതിപ്പണം കൈപ്പറ്റിയ സ്റ്റാലിന്റെ ഭയത്തെ പരിഹസിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ വീണ്ടും. “ഇതിനു തൊട്ടുമുമ്പത്തെ ഡിഎംകെ ഭരണകാലത്ത് മെട്രോ അനുവദിക്കുന്നതിന് സ്റ്റാലിന് 200 കോടി രൂപ കൈക്കൂലി വാങ്ങിയ കാര്യം ഈയിടെ പുറത്തുവിട്ടിരുന്നു. ഈ കേസില്‍ സിബിഐ വാതിലില്‍ മുട്ടുമെന്ന ഭയം സ്റ്റാലിനുണ്ട്. അതുകൊണ്ടാണ് തമിഴ്നാട്ടിനുള്ളില്‍ കടക്കണമെങ്കില്‍ സിബിഐ തമിഴ്നാട് സര്‍ക്കാരിന്റെ അനുമതി മുന്‍കൂര്‍ വാങ്ങണണെന്ന നിയമം സ്റ്റാലിന് സര്‍ക്കാര്‍ കൊണ്ടുവന്നരിക്കുന്നത്. “- അണ്ണാമലൈ പരിഹാസത്തോടെ പറഞ്ഞു.
സിബിഐയ്ക്കുള്ള (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) പൊതുസമ്മതം തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിൻവലിച്ചു. ഇനി മുതൽ തമിഴ്നാട്ടിൽ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് സിബിഐയ്ക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിരിക്കണം എന്നതാണ് പുതിയ നിയമം.
തമിഴ്നാട് വൈദ്യുതി മന്ത്രി വി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത നടപടിക്ക് പിന്നാലെയാണ് തമിഴ്നാടിന്റെ പുതിയ തീരുമാനം. വിവിധ അഴിമതിക്കേസുകളില്‍ ഭാവിയില്‍ മുഖ്യമന്ത്രി സ്റ്റാലിന് ഉള്‍പ്പെടെയുള്ളവരെ കേന്ദ്ര അന്വേഷണം ഏജന്‍സികള്‍ പിടികൂടിയേക്കാമെന്ന ഭയം മൂലമാണ് ഈ നീക്കം.
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിലാണ് വൈദ്യുതി മന്ത്രി വി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇതിനെ തുടർന്ന് തമിഴ്നാട് സെക്രട്ടേറിയറ്റിനുള്ളിലും മന്ത്രിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലും അടക്കം ആറു ഇടങ്ങളിൽ ഇഡി പരിശോധന നടത്തുകയും ചെയ്തിരുന്നു.ഇതിന് പുറമെ, മന്ത്രിയുടെ സഹോദരന്റെയും അടുത്ത സഹായിയുടെയും ഓഫീസുകളിലും റെയ്ഡ് നടത്തി. മന്ത്രിയെ അദ്ദേഹത്തിന്റെ റെസിഡൻഷ്യൽ ഓഫീസിൽ 18 മണിക്കൂറോളം ചോദ്യം ചെയ്യുകയുമുണ്ടായി.
ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ ഈയിടെ പുറത്തുവിട്ട ഡിഎംകെ ഫയല്‍സില്‍ സ്റ്റാലിന് ഉള്‍പ്പെടെയുള്ള ഡിഎംകെ നേതാക്കളുടെ വന്‍അഴിമതിയുടെ കഥകളാണ് ഉള്ളത്. മാത്രമല്ല, സ്റ്റാലിന്റെ മകനും മരുമകനും കൈക്കൂലിപ്പണം എവിടെയാണ് ഒളിപ്പിച്ചുവെയ്ക്കുക എന്നറിയാതെ വിഷമിക്കുകയാണെന്ന് തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന് ഒരു ജേണലിസ്റ്റിനോട് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ കാര്യവും വിവാദമായിരിക്കുകയാണ്. ഈ കേസുകളിലെല്ലാം ഏത് നിമിഷവും സിബിഐ വന്നേക്കാം എന്ന ഭയമാണ് സിബിഐയുടെ പ്രവേശനം വിലക്കിക്കൊണ്ടുള്ള നിയമത്തിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: