കൊച്ചി : മണിപ്പൂരില്‍ അക്രമികള്‍ തന്റെ വീടിന് തീയിട്ടത് ദൗര്‍ഭാഗ്യകരമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാര് രഞ്ജന്‍ സിംഗ് .കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്നലെ വൈകിട്ടാണ് അദ്ദേഹം കേരളത്തില്‍ എത്തിയത്. രാവിലെ വാര്‍ത്തയറിഞ്ഞതിനെ തുടര്‍ന്ന് കേരളത്തിലെ പരിപാടികള്‍ വെട്ടിച്ചുരുക്കി അദ്ദേഹം മടങ്ങി.
മണിപ്പൂരില്‍ സമാധാനത്തിനാണ് ശ്രമിച്ചതെന്നും കലാപം തെറ്റിദ്ധാരണ മൂലമാണെന്നും രാജ്കുമാര് രഞ്ജന്‍ സിംഗ് പറഞ്ഞു. സംഘര്‍ഷത്തിന് അറുതി വരുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തിവരുകയായിരുന്നു എന്ന് അദ്ദേഹം അറിയിച്ചു.
മണിപ്പൂരിലേത് മതവുമായി ബന്ധപ്പെട്ട പ്രശ്നമല്ല.രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് . കേന്ദ്ര സര്‍ക്കാര്‍ ആദ്യഘട്ടം മുതല്‍ സമാധാന ശ്രമം നടത്തി വരുന്നു.
ശാന്തിയും സമാധാനവും കൊണ്ടുവരുന്നതിന് എല്ലാ ശ്രമങ്ങളും നടത്തും. സമാധാനം പുനസ്ഥാപിക്കുന്നതിന് അക്രമികള്‍ സഹകരിക്കണം എന്നും രാജ്കുമാര് രഞ്ജന്‍ സിംഗ് ആവശ്യപ്പെട്ടു. തന്റെ വീട് അക്രമികള്‍ അഗ്നിക്കിരയാക്കിയപ്പോള്‍ ഭാഗ്യം കൊണ്ടാണ് ഉറ്റവര്‍ രക്ഷപ്പെട്ടത് എന്ന് അദ്ദേഹം സൂചിപ്പിച്ചു. ആക്രമണം ഇത് രണ്ടാം തവണയാണ് ഉണ്ടാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: