തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ഗസ്റ്റ് ലക്ചര്‍ ജോലിക്കു കയറിയെന്ന് പരാതിയുര്‍ന്ന മുന്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എ.ബി.വി.പി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പ്രവര്‍ത്തകരെ നീക്കംചെയ്യാന്‍ പോലീസ് ലാത്തിവീശി. വെള്ളിയാഴ്ച 12 മണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തില്നിന്നായിരുന്നു പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. പ്രതിഷേധം തടയാന്‍ സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ഗേറ്റിന് മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവര്‍ത്തകര്‍ വീണ്ടും ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ചില വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതോടെ പ്രകോപിതരായ വിദ്യാര്‍ഥികള്‍ പോലീസുമായി ഉന്തുംതള്ളുമായി. ഇതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. എബിവിപി സംസ്ഥാന സെക്രട്ടറി ശ്രീഹരി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: