കായംകുളം: കേരളത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം കേന്ദ്രഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ മാത്രമാണെന്ന് കുമ്മനം രാജശേഖരന്. കായംകുളത്ത് വ്യാപാര ഭവനില്‍ നടന്ന സംയുക്ത മോര്‍ച്ചകളുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര പദ്ധതികള്‍ ജനത്തിന് എത്തിയ്ക്കാന്‍ വേണ്ടി മോര്‍ച്ച പ്രവര്‍ത്തകര്‍ ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലണം. കേന്ദ്ര പദ്ധതികള്‍ സാധാരണ ജനങ്ങളിലേയ്ക്കും എത്തി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാരിന്റെ ഒന്‍പതാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ രാംദാസ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ എം.വി.ഗോപകുമാര്‍, ദക്ഷിണമേലാ പ്രസിഡന്റ് കെ.സോമന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിമല്‍രവീന്ദ്രന്‍, അരുണ്‍ അനിരുദ്ധന്, സംയുക്ത മോര്‍ച്ചാ സമ്മേളന ഇന്‍ ചാര്‍ജ്ജ് അഡ്വ. കെ.വി.ഗണേഷ്കുമാര്, ദക്ഷിണമേഖലാ സെക്രട്ടറി, ജിതിന് ദേവ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: