ന്യൂദല്‍ഹി : ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ 17 വരെ നടക്കും. പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങള്‍ നടക്കുക.
ഫൈനല്‍ മത്സരം സെപ്തംബര്‍ 17നാണ്. ഇന്ത്യ, പാകിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, നേപ്പാള്‍ എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആകെ 13 ഏകദിന മത്സരങ്ങളാണ് ഉണ്ടാവുക. നാല് മത്സരങ്ങള്‍ക്ക് പാകിസ്ഥാനും ശ്രീലങ്ക ഒമ്പത് മത്സരങ്ങള്‍ക്കും ആതിഥേയത്വം വഹിക്കും.
രണ്ട് ഗ്രൂപ്പുകള്‍ ഉണ്ടാകും. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോര്‍ ഘട്ടത്തിലെ ആദ്യ രണ്ട് ടീമുകള്‍ പിന്നീട് ഫൈനലില്‍ ഏറ്റുമുട്ടും.
ഏഷ്യാ കപ്പിനായി പാകിസ്ഥാനില്‍ കളിക്കുന്നതില്‍ ബിസിസിഐ എതിര്‍പ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പാകിസ്ഥാനിലും ശ്രീലങ്കയിലുമായി മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്.ആദ്യ റൗണ്ടില്‍ ഇന്ത്യ ഒഴികെ നാല് ടീമുകള്‍ പാകിസ്ഥാനില്‍ കളിക്കും. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: