കൊച്ചി: അട്ടപ്പാടി ഗവണ്‍മെന്‍റ് കോളെജിലെ സിസി ടിവിയില്‍ പതിഞ്ഞ കെ. വിദ്യ അഭിമുഖത്തിനായി എത്തിച്ചേര്‍ന്ന വെളുത്ത സ്വിഫ്റ്റ് കാര്‍ മണ്ണാർക്കാട് രജിസ്ട്രേഷനുള്ള വണ്ടിയെന്ന് കണ്ടെത്തി . വ്യാജ കാറില്‍ കൂടെയുണ്ടായിരുന്ന യുവാവ് ആരെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
അട്ടപ്പാടി ഗവൺമെന്‍റ് കോളേജിൽ ലക്ചര്‍ പോസ്റ്റിനുള്ള അഭിമുഖത്തിന് കെ. വിദ്യ എത്തിയത് രണ്ട് വര്‍ഷം മഹാരാജാസ് കോളെജില്‍ പഠിപ്പിച്ചതായി കാണിക്കുന്ന വ്യാജന അനുഭവ സര്‍ട്ടിഫിക്കറ്റുമായാണഅ. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് വെളുത്ത സ്വിഫ്റ്റ് കാറിന്റെ ചിത്രം കിട്ടിയത്. കാറിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല.
വിദ്യയെ ഇറക്കിയ ശേഷം കാർ പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാൾ വീണ്ടും കോളേജിലെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ജൂൺ രണ്ടിനാണ് വിദ്യ കോളേജിൽ അഭിമുഖത്തില്‍ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ തേടി കോളെജിലെത്തിയ പൊലീസിനോട് അവിടുത്തെ ജീവനക്കാരൻ സിസിടിവി ദൃശ്യങ്ങളില്ലെന്ന് പറഞ്ഞ് മടക്കി അയച്ചിരുന്നു. പിന്നീട് കോളെജ് പ്രിൻസിപ്പലാണ് ദൃശ്യങ്ങളുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്. ഇതനുസരിച്ച് വീണ്ടും പൊലീസ് കോളേജിലെത്തി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: