തിരുവനന്തപുരം: 2019നു ശേഷം കശ്മീര്‍ നിരന്തരമായ വളര്‍ച്ചയ്‌ക്കാണ് സാക്ഷ്യം വഹിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനു കീഴില്‍ കശ്മീര്‍ ആവാസയോഗ്യമായെന്നും മാധ്യമ പ്രവര്‍ത്തകന്‍ രാജാ മുനീബ് പറഞ്ഞു. ഇന്ന് കശ്മീര്‍ മേഖലയില്‍ ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിരോധമാണ് നടക്കുന്നതെന്നും അദേഹം പറഞ്ഞു.
മുന്‍കാലങ്ങളില്‍ നിന്ന് രാജ്യം മാറ്റത്തിന്റെ പാതയിലാണ്. അത് കശ്മീരിലും പ്രതിഫലിക്കുന്നുണ്ട്. ആര്‍ട്ടിക്കള്‍ 370 എടുത്ത കളഞ്ഞതിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പുതിയ ഒരു അവസരമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇന്ന് കശ്മീര്‍ മാറ്റത്തിന്റെ പാതയിലാണെന്നും അദേഹം പറഞ്ഞു. തത്ത്വമയി ന്യൂസിന്റെ യൂട്യൂബ് അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരത സംസ്ഥാനം വിട്ടുപോയിട്ടില്ല. പാക്കിസ്ഥാന്‍ ഉള്ളിടത്തോളം അത് സാധ്യമാകുക പാടുമാണ്. എന്നാല്‍ ഇന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു. 2019നു മുന്നേ കലാപങ്ങളും കല്ലേറുകളുമായി നടന്ന യുവാക്കള്‍ ഇന്ന് മാന്യമയി തൊഴില്‍ ചെയ്യുന്നു, പഠിക്കാന്‍ പോക്കുന്നു. ഇന്ന് കശ്മീര്‍ വ്യവസായങ്ങള്‍ക്കും ടൂറിസത്തിനും പ്രധാന്യം നല്‍ക്കുന്നു. എന്നാല്‍ കേരളത്തില്‍ ഭീകരത വളരുന്നതായാണ് കണക്കുകള്‍ പറയുന്നത്. ആഗോള ഭീകരതയുടെ ഭാഗമാകുന്ന യുവാക്കളുടെ എണ്ണം കേരളത്തില്‍ കൂടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നതെന്നും അദേഹം പറഞ്ഞു.
കേരളം നല്ല ഒരു സംസ്ഥാനമാണ്. നല്ല മനുഷ്യരും നല്ല ചുറ്റുപാടുമാണ്. എന്നാല്‍ അവിടെ ചില പ്രദേശങ്ങളുണ്ട്, ഭീകരത പടര്‍ത്തുന്ന പോക്കെറ്റുകള്‍. സംസ്ഥാനം മുഴുവന്‍ ഉണ്ടായിരിക്കില്ല എന്നാല്‍ കുറച്ച് സ്ഥലങ്ങള്‍ തന്നെ ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കല്‍ ഭീകരതയ്‌ക്ക് സ്ഥാനം നല്‍കിയാല്‍ പിന്നെ ഒരുതിരിച്ചുവരവ് ഉണ്ടാകില്ലെന്നും അദേഹം അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: