ചെന്നൈ : ദക്ഷിണാഫ്രിക്കയെ 4-0ത്തിന് പരാജയപ്പെടുത്തി സ്‌ക്വാഷ് ലോകകപ്പിന്റെ സെമിഫൈനലില്‍ കടന്ന് ഇന്ത്യ. തന്‍വി ഖന്ന, സൗരവ് ഘോഷാല്‍, ജോഷ്ന ചിന്നപ്പ, അഭയ് സിംഗ് എന്നിവരെല്ലാം ആതിഥേയരെ വിജയത്തിലേക്ക് നയിച്ചു.
ഹെയ്ലി വാര്‍ഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് തന്‍വി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത്. മൂന്നാം ഗെയിം വാര്‍ഡ് നേടിയെങ്കിലും തന്‍വി ഖന്ന വിജയിച്ചു.
വാശിയേറിയ പോരാട്ടത്തില്‍ സൗരവ് ഘോഷാല്‍ ഡെവാള്‍ഡ് വാന്‍ നിക്കെര്‍ക്കിനെ കീഴടക്കി. ആദ്യ ഗെയിമിലെ ആവേശകരമായ ടൈബ്രേക്കിനുശേഷം, ഘോഷാല്‍ 7-6, 7-4, 7-1 എന്ന സ്‌കോറിനാണ് വിജയിച്ചത്.
ലിസെല്ലെ മുള്ളറെ തോല്‍പ്പിച്ച് ജോഷ്‌ന ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. മൂന്നാം ഗെയിം മുള്ളര്‍ നേടിയെങ്കിലും ചിന്നപ്പ മികച്ച പ്രകടനത്തിലൂടെ നാലാം ഗെയിം നേടി മത്സരം ജയിച്ചു.
നാല് ഗെയിമുകളില്‍ ജീന്‍ പിയറി ബ്രിട്ട്‌സിനെ പരാജയപ്പെടുത്തി അഭയ് ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചു. ഈ സമഗ്ര വിജയത്തോടെ, പൂള്‍ ബിയില്‍ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഇന്ത്യ ഇനി ജപ്പാനെ നേരിടും.
തന്‍വി ഖന്ന 7-4, 7-2, 3-7, 7-2ന് ഹെയ്ലി വാര്‍ഡിനെയും സൗരവ് ഘോഷാല്‍ 7-6, 7-4, 7-1ന് ഡെവാള്‍ഡ് വാന്‍ നീകെര്‍ക്കിനെയും പരാജയപ്പെടുത്തി. ജോഷ്ന ചിന്നപ്പ 7-4, 7-3, 3-7, 7-1 എന്ന സ്‌കോറിന് ലിസെല്ലെ മുള്ളര്‍റെയും അഭയ് സിംഗ് 7-4, 3-7, 7-6, 7-5 ന് ജീന്‍-പിയറി ബ്രിറ്റ്സിനെയും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: