ന്യൂദല്‍ഹി : രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമ കമ്മിഷന് അഭിപ്രായം തേടി. പൊതുജനങ്ങള്‍, മതസംഘടനകള്‍ എന്നിവര്‍ക്ക് നേരിട്ട് തന്നെ ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാം. 30 ദിവസത്തിനകം നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നാണ് കേന്ദ്ര നിയമ കമ്മിഷന് അഭിപ്രായം തേടിയിരിക്കുന്നത്.
22-ാമത് നിയമ കമ്മിഷനാണ് ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ആരാഞ്ഞിരിക്കുന്നത്. നിയമ കമ്മീഷന് വെബ്സൈറ്റ് വഴിയോ ഇ- മെയിലിലൂടെയോ പൊതുജനങ്ങള്‍ക്കും അംഗീകൃത മത സംഘടനകള്‍ക്കും നിര്‍ദേശങ്ങള്‍ പങ്കുവെയ്ക്കാമെന്ന് നിയമ കമ്മിഷന് അറിയിച്ചിരുന്നു.
2016 ല്‍ ഒന്നാം മോദി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് രൂപവത്കരിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് 21-ാം നിയമ കമ്മിഷന് ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് 2018-ല്‍ പൊതുജനാഭിപ്രായം ആരാഞ്ഞ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് മൂന്ന് വര്‍ഷത്തിലേറെ ആയ സാഹചര്യത്തിലും വിഷയം സംബന്ധിച്ച് വിവിധ കോടതി ഉത്തരവുകളുടേയും പശ്ചാത്തലത്തിലാണ് വീണ്ടും നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നതെന്നാണ് നിയമ കമ്മിഷന് ഉത്തരവില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: