നീലേശ്വരം: കാത്തിരിപ്പിന് വിരാമമാകുന്നു.പണി പൂര്‍ത്തിയായപള്ളിക്കര മേല്‍പ്പാലം തുറന്ന് കൊടുക്കുന്നതിനുള്ള സമയത്തിന് കാത്തിരിക്കുകയാണ് പൊതു സമൂഹം. ഇതോടെ നാടിന്റെ നാലുവര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമാകാന്‍ പോകുന്നത്.
കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 2018 ലാണ് നിര്‍മ്മാണം ആരംഭിച്ചത്.എറണാകുളത്തെ ഇ.കെ.കെ.ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡാണ് നിര്‍മാണം ഏറ്റെടുത്തത്. 68 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലത്തിന് എട്ട് പില്ലറുകളും 26 ഗര്‍ഡറുകളുമുണ്ട്. 750 മീറ്റര്‍ നീളത്തിലും 45 മീറ്റര്‍വീതിയിലും നാലുവരിയായാണ് പാലം നിര്‍മിച്ചത്. പള്ളിക്കര റെയില്‍വേ ഗേറ്റിലൂടെ 24 മണിക്കൂറിനിടെ ഗുഡ്‌സ് ഉള്‍പ്പെടെ50 തീവണ്ടികളാണ് കടന്നുപോകുന്നത്. ഒരു തീവണ്ടി കടന്നുപോകുമ്പോള്‍ ആറു മുതല്‍ എട്ട് മിനിട്ടുവരെ റെയില്‍വേ ഗേറ്റ് അടഞ്ഞ് കിടക്കും. അതായത്, പള്ളിക്കരയില്‍ ദേശീയപാത ഒരു ദിവസം അടഞ്ഞുകിടക്കുന്നത് ആറ് മണിക്കൂറായിരുന്നു. പാലം തുറന്ന് കൊടുക്കുന്നതോടെ കൊച്ചി മുതല്‍ പന്‍വേല്‍ വരെയുള്ള ദേശീയപാതയിലെ അവസാന റെയില്‍വേ ലെവല്‍ ക്രോസ് ഓര്‍മയാകും. ഇനി ഇവിടെ ദേശീയപാത അടയില്ല.രാത്രിയില്‍ പാലത്തിനിരുവശവും 42 ഉയരവിളക്കുകളും പ്രകാശിച്ചു തുടങ്ങി.
2022 ഫെബ്രുവരി മുതല്‍ എട്ടുമാസത്തോളം റെയില്‍വേ അനുമതിക്കായുള്ള കാത്തുകിടപ്പുമാത്രമായിരുന്നു പാലം നിര്‍മാണത്തിലെ കാലതാമസം. പിന്നീട് ബിജെപി ജില്ലാ നേതൃത്വം ഓരോ ഘട്ടത്തിലും റെയിവേയുമായും കേന്ദ്ര റയിവേ മന്ത്രിയുമായി നടത്തിയ ഇടപെടലുകളായിരുന്നു നിര്‍മാണം ദ്രുതഗതിയിലാക്കിയത്. മഴയ്‌ക്ക് മുന്നേ പാലം തുറക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ദേശീയപാത അതോറിറ്റിയുടെ അവസാനഘട്ട പരിശോധന കൂടികഴിഞ്ഞാല്‍ മറ്റ് ന്യൂനതകളില്ലെങ്കില്‍ പാലം തുറക്കാനാകും. കാലവര്‍ഷം ശക്തമാകും മുന്‍പേ പള്ളിക്കര പാലം കേറാനാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.വേനല്‍കാലത്ത് ചൂടുംപൊടിയുമേറ്റ് മഴയില്‍ നനഞ്ഞുകുതിര്‍ന്നുമുള്ള കാത്തുകിടപ്പിനാണ് പള്ളിക്കരപ്പാലം യാഥാര്‍ഥ്യമായതോടെ പരിഹാരമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: