അയോധ്യ: രാമജന്മഭൂമിയിലെ മൂന്ന് നിലകളുള്ള ശ്രീരാമക്ഷേത്രത്തിന്റെ ഒന്നാം നിലയുടെ നിര്‍മ്മാണം ഈ മാസാവസാനത്തോടെ ആരംഭിച്ചേക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അംഗം. താഴത്തെ നിലയുടെ ജോലികള്‍ ഒക്ടോബറോടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിന് 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമുണ്ടാകും. 20 അടിയിലേറെ വിസ്തൃതിയുണ്ടാകും ശ്രീകോവിലിന്. ക്ഷേത്രത്തിന്റെ താഴത്തെ നിലയില്‍ 160 തൂണുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ ആറെണ്ണം നാഗൗര്‍ ജില്ലയില്‍ നിന്നുള്ള വെള്ള മാര്‍ബിള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.ബാക്കിയുള്ളവ രാജസ്ഥാനിലെ ബന്‍സി പഹാര്‍പൂരില്‍ നിന്നുള്ള പിങ്ക് കല്ലാണ്. മക്രാന മാര്‍ബിളും ക്ഷേത്രത്തിന്റെ തറയ്ക്കായി ഉപയോഗിക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു.
‘ഗര്‍ഭ ഗൃഹത്തിന് പുറമെ, ക്ഷേത്രത്തിന് അഞ്ച് മണ്ഡപങ്ങളുണ്ട് – ഗുഢ് മണ്ഡപം, രംഗ് മണ്ഡപം, നൃത്യ മണ്ഡപം, പ്രാര്‍ത്ഥനാ മണ്ഡപം, കീര്‍ത്തന മണ്ഡപം. അഞ്ച് മണ്ഡപങ്ങളുടെ താഴികക്കുടത്തിന്റെ വലുപ്പം 34 അടി വീതിയും 32 അടി നീളവുമാണ്.
ഈ വര്‍ഷാവസാനത്തോടെ ശ്രീകോവിലിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ല.അതേസമയം, ഉദ്ഘാടന ചടങ്ങിന് മൂന്ന് തീയതികള്‍ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം അയച്ചതായി ട്രസ്റ്റ് അറിയിച്ചു.
ജ്യോതിഷികളുമായി കൂടിയാലോചിച്ച് നിശ്ചയിച്ച തീയതികള്‍ ജനുവരി 17 നും 24 നും ഇടയിലാകാനാണ് സാധ്യതയെന്നാണ് വിവരം.
2020 ഓഗസ്റ്റ് 5-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന വിപുലമായ ചടങ്ങിലാണ് ക്ഷേത്രത്തിന്റെ അടിത്തറ പാകിയത്. അതിനുശേഷം നിര്‍മ്മാണം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ട്. രാമക്ഷേത്ര നിര്‍മ്മാണ സമിതിയുടെ ചെയര്‍മാനായ നൃപേന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള ഒരു സംഘം അടുത്തിടെ പ്രവര്‍ത്തി അവലോകനം ചെയ്തു. കൂടാതെ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ടാറ്റ കണ്‍സള്‍ട്ടിംഗ് എഞ്ചിനീയേഴ്സ്, ട്രസ്റ്റ് എന്നിവയുടെ എഞ്ചിനീയറിംഗ് ടീമുകളിലെ അംഗങ്ങള്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: