റിയാദ്: മോഷ്ടാവിന്റെ കുത്തേറ്റു തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു. പെരിങ്ങോട്ടുകര കാരിപ്പംകുളം സ്വദേശി അഷ്റഫ് (43) ആണ് കൊല്ലപ്പെട്ടത്. എക്സിറ്റ് ഫോറിലെ പാര്‍ക്കില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.
ഡ്രൈവറായ അഷ്റഫ് പാര്‍ക്കില്‍ വിശ്രമിക്കുന്നതിനിടെ പഴ്സും മൊബൈല്‍ ഫോണും മോഷ്ടിക്കാനെത്തിയ ആളെ തടയുമ്പോഴായിരുന്നു കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ അഷ്റഫിനെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചോടെ മരണപ്പെട്ടു. ഇസ്മായിലിന്റെയും സുഹറയുടെയും മകനാണ് അഷ്റഫ്. ഭാര്യ: ഷഹാന. സഹോദരന്: ഷനാബ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: