ലഖ്നൗ (ഉത്തര്‍പ്രദേശ്): 1.07 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. ലഖ്്നൗവിലെ ചൗധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഷാര്‍ജയില്‍ നിന്ന് വന്ന രണ്ട് യുവാക്കളെയും സംശയത്തെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു. ഇരുവരെയും പോലീസിന് കൈമാറി, കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
ദല്‍ഹി കസ്റ്റംസ് ചൊവ്വാഴ്ച 16.570 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഒരു ഉസ്ബെക്ക് പൗരനില്‍ നിന്നാണ് 8.16 കോടിയുടെ സ്വര്‍ണം പിടികൂടിയത്. കള്ളക്കടത്ത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പിടികൂടിയതെന്ന് ദല്‍ഹി കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: