ന്യൂദര്‍ഹി : ഗോതമ്പ് ശേഖരം എത്രയുണ്ടെന്ന് വെളിപ്പെടുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.മൊത്തക്കച്ചവടക്കാര്‍ , ചില്ലറ വ്യാപാരികള്‍, വന്‍ ശ്രംഖലയടിസ്ഥാനത്തില്‍ കടകളുളള ചില്ലറ വ്യാപാരികള്‍, സംസ്കരണം നടത്തുന്നവര്‍ എന്നിവരില്‍ നിന്ന് ഗോതമ്പ് ശേഖരത്തിന്റെ വിവരം തേടണമെന്നാണ് ആവശ്യപ്പെട്ടിരുക്കുന്നത്.
ഏതെങ്കിലും തരത്തിലുള്ള അന്യായ രീതികള്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിനും ഗോതമ്പിന്റെ ലഭ്യതയില്‍ സുതാര്യത കൊണ്ടുവരുന്നതിനും . വില നിയന്ത്രിക്കാനും വിപണിയില്‍ എളുപ്പത്തില്‍ ലഭ്യത ഉറപ്പാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണിത്. ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി സഞ്ജീവ് ചോപ്ര സംസ്ഥാനങ്ങളിലെ ഭക്ഷ്യ സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചര്‍ച്ച നടത്തി.
മൊത്തക്കച്ചവടക്കാര്‍ , ചില്ലറ വ്യാപാരികള്‍, വന്‍ ശ്രംഖലയടിസ്ഥാനത്തില്‍ കടകളുളള ചില്ലറ വ്യാപാരികള്‍, സംസ്കരണം നടത്തുന്നവര്‍ എന്നിവര്‍ക്ക് ഗോതമ്പിന്റെ സംഭരണ പരിധി കേന്ദ്രം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് യോഗം. തുറന്ന വിപണി വില്പന പദ്ധതി പ്രകാരം ഗോതമ്പും അരിയും ഇറക്കുമതി ചെയ്യാനും തീരുമാനിച്ചു. വില കുറയ്ക്കാനും പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും തടയാനും ലക്ഷ്യമിട്ടാണ് നടപടി.
ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച ഉപയോക്തൃ മാനുവലും സജ്ജമാക്കി.കൈവശമുള്ള സ്റ്റോക്ക് നിശ്ചിത പരിധിയേക്കാള്‍ കൂടുതലാണെങ്കില്‍, ഈ വിജ്ഞാപനം പുറപ്പെടുവിച്ച് 30 ദിവസത്തിനുള്ളില്‍ അവര്‍ അത് നിശ്ചിത സ്റ്റോക്ക് പരിധിയിലേക്ക് കൊണ്ടുവരണം. സ്റ്റോക്ക് പരിധിക്ക് വിധേയമായ എല്ലാ സ്ഥാപനങ്ങളും പോര്‍ട്ടലില്‍ എല്ലാ വെള്ളിയാഴ്ചയും ഗോതമ്പിന്റെ സ്റ്റോക്ക് വിവരം പതിവായി പ്രഖ്യാപിക്കുകയും പുതുക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: