തിരുവനന്തപുരം : അക്രമകാരികളായ തെരുവ് നായ്‌ക്കളെ കൊല്ലുന്നത് സംബന്ധിച്ച് ഉത്തരവിറക്കുന്നതില്‍ സര്‍ക്കാര്‍ നിയമ സാധുത തേടുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. നിലവിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുട്ടി മരിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനെ് പിന്നാലെയാണ് എം.ബി. രാജേഷിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. അതിനിടെ കണ്ണൂരില്‍ തന്നെ കുട്ടിയെ സമാനമായ രീതിയില്‍ നായ ആക്രമിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു.
മട്ടന്നൂരിനടുത് നീര്‍വേലിയില്‍ തെരുവ് നായകളുടെ ആക്രമണത്തില്‍ നിന്ന് മൂന്നര വയസുകാരി തലനാരിഴയ്‌ക്ക് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇതില്‍. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന മൂന്നര വയസുകാരി ആയിഷയാണ് തെരുവ് നായകളുടെ അക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പുഴതിയിലും യുകെജി വിദ്യാര്‍ത്ഥിയെ തെരുവ് നായകള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: