ന്യുദല്‍ഹി: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിനെ പുകഴത്തി ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി എറിക് ഗാര്‍സെറ്റി. ദോവല്‍ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ ആകെ സ്വത്താണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ശക്തമായ അടിത്തറയോടുള്ള ബന്ധമാണെന്നും എറിക്. ഉത്തരാഖണ്ഡിലെ തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍നിന്നു വന്ന് ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവായി മാറിയ ഡോവലിന്റെ കഴിവും മികവും ഏറെ പ്രശംസനീയമാണ്. ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച യുഎസ്-ഇന്ത്യ സംയുക്ത സംരംഭമായ ‘എമര്‍ജിങ് ടെക്നോളജീസ് മീറ്റി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജറ്റല്‍ സംവിധാനത്തില്‍ ഇന്ത്യയുടെ വളര്‍ച്ച അഭൂതപൂര്‍വമാണ്. ഡിജിറ്റല്‍ പേയ്മെന്റ്സ്, ഫിനാന്‍ഷ്യല്‍ ടെക്നോളജി എന്നീ രംഗങ്ങളില്‍ ഇന്ത്യ കൈവരിച്ച നേട്ടം ലോകത്തിന്റെ തന്നെ ശ്രദ്ധ നേടിയതാണ്. ഇന്ത്യയില്‍ ഗ്രാമത്തില്‍ ജീവിക്കുന്ന ചായ വില്പനക്കാരനു പോലും സര്‍ക്കാര്‍ നല്കുന്ന പണം പൂര്‍ണമായും അവരുടെ ഫോണിലേക്ക് സ്വീകരിക്കാന്‍ സാധിക്കുന്നു’ എറിക് ഗാര്‍സെറ്റി ചൂണ്ടിക്കാട്ടി.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു മുന്നോടിയായി ദ്വിദിന ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യുഎസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ സന്ദര്‍ശിച്ചു. യുഎസ് ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെയും യുഎസ് വ്യവസായ പ്രമുഖരുടെയും പ്രതിനിധി സംഘവും സള്ളിവനൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: