ഭുവനേശ്വര്‍: ബാലാസോര്‍ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിബിഐ അന്വേഷണ സംഘം ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍, സിഗ്നലിങ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പടെ അഞ്ചു പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു.
ഇവരുടെ മൊബൈല്‍ ഫോണുള്‍പ്പടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ സിബിഐ നേരത്തെ പിടിച്ചെടുത്തിരുന്നു അട്ടിമറി സാധ്യതയാണ് സിബിഐ പ്രത്യേക സംഘം പരിശോധിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ പതിനഞ്ച് ഉദ്യോഗസ്ഥരുടെയും അവരുടെ ബന്ധുക്കളുടെയും മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. കൂടാതെ റെയിവേ സ്റ്റേഷനിലെ ഡിജിറ്റല്‍ ഉപകരണങ്ങളും, ലോഗ്ബുക്കും സിബിഐ സീല്‍ ചെയ്തിരുന്നു.കോറോമണ്ഡല്‍ എക്സ്പ്രസിന് മെയിന്‍ ലൈനില്‍ കടന്നുപോകാന്‍ സിഗ്നല്‍ നല്‍കിയിട്ടും പാളത്തിലെ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനം എങ്ങനെ ചരക്ക് തീവണ്ടി നിര്‍ത്തിയിട്ടിരുന്ന ലൂപ്പ് ലൈനിലേക്ക് മാറി എന്നതാണ് അന്വേഷിക്കുന്നത്. റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: