തിരുവനന്തപുരം: സാങ്കേതിക മേഖലയില്‍ ജോലി തിരഞ്ഞെടുക്കുവാന്‍ താല്പര്യപ്പെടുന്നവര് ബിരുദ പഠനത്തോടൊപ്പം ഡാറ്റാ കേന്ദ്രീകൃതമായ നൈപുണ്യ ശേഷി വര്‍ദ്ധിപ്പിക്കുന്നതും ഒന്നിലധികം മേഖലകളില്‍ വൈദഗ്ധ്യം നേടുന്നതും അത്യന്താപേക്ഷിതമാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി ,നൈപുണ്യ വികസന,സംരംഭത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തിരുവനന്തപുരം നാലഞ്ചിറ മാര്‍ ബസേലിയസ് കോളേജ് ഓഫ് എഞ്ചിനീറിംങ്ങ് ആന്റ് ടെക്നോളജിയില്‍ (ഐഒടി) ലാബ് ഉദ്ഘാടനം ചെയ്തിനു ശേഷം,’ന്യൂ ഇന്ത്യ ഫോര്‍ യംഗ് ഇന്ത്യ’ എന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍, സംരംഭക മേഖലകളിലെ സംഭവവികാസങ്ങളെക്കുറിച്ചു കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനു രാജീവ് ചന്ദ്രശേഖര്‍ ആരംഭിച്ച ആശയവിനിമയ പരമ്പരയാണ് ‘ന്യൂ ഇന്ത്യ ഫോര്‍ യംഗ് ഇന്ത്യ’.
വിദ്യാര്‍ത്ഥികളുടെ നൈപുണ്യവികസനത്തിനായി ഇന്റല്‍ ഇന്ത്യ നടപ്പിലാക്കിയ ‘ഇന്റെല്‍ ഉന്നതി ‘ പദ്ധതിയുമായി സഹകരിച്ചാണ് മാര്‍ ബസേലിയസ് കോളേജ് ഐഒടി ലാബ് സജ്ജീകരിച്ചിരിക്കുന്നത്. 2021 ജൂലൈ ഏഴിന് മന്ത്രിയായി ചുമതലയേറ്റുടുത്ത ശേഷം 56 കോളേജുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായി നേരിട്ട് ആശയ വിനിമയം നടത്തി എന്ന് മന്ത്രി കൂട്ടിച്ചേര്‍ക്കുകയും, ഇന്റെലിലെ എഞ്ചിനീയറിംങ്ങ് ജീവിതം മുതല്‍ ഐടി മന്ത്രി പദം വരെ ഉള്ള തന്റെ ഔദ്യോഗിക യാത്ര രാജീവ് ചന്ദ്രശേഖര്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവെക്കുകയും ചെയ്തു.
സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രധാനമന്ത്രി മോദി ഇന്ത്യയെ വികസന പാതയിലേക്ക് നയിച്ചതെങ്ങനെയെന്ന് വിവരിച്ച രാജീവ് ചന്ദ്രശേഖര്‍, ഇന്ത്യയുടെ ഭാവിയെ മാറ്റിമറിക്കുന്ന രണ്ട് പ്രധാന തൂണുകളാണ് സാങ്കേതികവിദ്യയും നൈപുണ്യ വികസനവും എന്ന് പ്രത്യേകം സൂചിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ഒമ്പതുവര്‍ഷ കാലഘട്ടത്തില്‍ രാജ്യം കൈവരിച്ച വിവിധ നേട്ടങ്ങള്‍ മന്ത്രി വിവരിച്ചു.
നിലവില്‍ രാജ്യത്ത് സംരംഭകര്‍ക്ക് വളരേ അനുകൂലമായ സാഹചര്യം ആണെന്നും, ഒരു ബില്യണ്‍ ഡോളറിന് മുകളില്‍ മൂല്യമുള്ള 108 യൂണികോണ്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ പുതിയ ഇന്ത്യയില്‍ നിലവില്‍ വന്നു എന്നും അദ്ദേഹം പറഞ്ഞു. മെഗാ എഞ്ചിനീയറിംങ്ങ്,മൈക്രോ ഇലക്ട്രോണിക്സ് ,സ്പേസ് തുടങ്ങിയ മേഖലയില്‍ മേക്ക് ഇന്‍ ഇന്ത്യ വമ്പിച്ച കുതിച്ചു ചാട്ടം നടത്തി എന്നും മന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ കീഴിലുള്ള ‘പുതിയ ഇന്ത്യ’ എങ്ങനെയാണ് യുവ ഇന്ത്യക്കാര്‍ക്ക് മഹത്തായ അവസരങ്ങള്‍ നല്‍കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
കോവിഡ് മഹാമാരിക്ക് ശേഷമുള്ള കാലഘട്ടത്തില്‍ അമേരിക്ക ബ്രിട്ടന് പോലുള്ള സമ്പദ് വ്യവസ്ഥകള്‍ മെല്ലെപ്പോക്ക് നടത്തുമ്പോള്‍, ലോകത്തെ അഞ്ചാമത്തെ സമ്പദ്ഘടനയായി ഇന്ത്യ വളര്‍ന്നു. കോവിഡ് കാലത്ത് ഡിജിറ്റല്‍ സംവിധാനങ്ങള്‍ അടിസ്ഥാനപ്പെടുത്തി 2.2 ബില്യണിലധികം കോവിഡ് വാക്സിനേഷനുകള്‍ നടത്തി എന്നും, 242 ബില്യണ്‍ ഡോസ് വാക്സിനുകള്‍ ലോകരാജ്യങ്ങള്‍ക്ക് നല്കുവാനും ഭാരതത്തിന് സാധിച്ചു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 6 വര്‍ഷ കാലയളവില്‍ ഡിജിറ്റല്‍ വിനിമയത്തില്‍ 12% വന്ന വര്‍ദ്ധനവും, ആപ്പിള്‍,സാംസങ് തുടങ്ങിയ മികച്ച കമ്പനികള്‍ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയില്‍ തന്നെ മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിക്കുന്ന കാര്യവും മന്ത്രി സൂചിപ്പിച്ചു. കൂടാതെ കഴിഞ്ഞ ഒരു ദശകത്തില്‍ 11 ബില്യണ്‍ ഡോളറിലധികം മൂല്യം മൊബൈല്‍ ഫോണ്‍ കയറ്റുമതിയിലൂടെ രാജ്യം ഉറപ്പാക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.
വിപണി മൂല്യത്തിന്റെ കേവലം 4% ഫോണുകള്‍ മാത്രമാണ് 202223 കാലഘട്ടത്തില്‍ രാജ്യം ഇറക്കുമതി ചെയ്തിരിക്കുന്നത്. 2023 മാര്‍ച്ചു മാസം മാത്രം രാജ്യം 13,500 കോടി രൂപ മൊബൈല്‍ ഫോണ്‍ കയറ്റുമതിയിലൂടെ നേടി എന്നും മന്ത്രി വിദ്യാര്‍ത്ഥികളുമായി നടത്തിയ പ്രഭാഷണത്തില്‍ അറിയിച്ചു. ഇന്റല്‍ ഇന്ത്യ കോര്പറേഷന് സ്ട്രാറ്റജിക് ഡയറക്ടര്‍ സുമിത് വര്‍മ്മ, കര്‍ദിനാള്‍ ക്ലമീസ് കാത്തോലിക്കോസ്, പ്രിന്‍സിപ്പാള്‍ ഡോ.എബ്രഹാം മാത്യു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: