പാലക്കാട്: പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചതായി പരാതി. കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ എടത്തറ സ്വദേശി ഷബാനയുടെ (36) വയറ്റിലാണ് പഞ്ഞി മറന്നുവച്ചതെന്ന് പറയുന്നു. ഒമ്പതിന് ശസ്ത്രക്രിയ കഴിഞ്ഞ് ഷബാന തിങ്കളാഴ്ച്ചയാണ് വീട്ടിലെത്തിയത്. വീട്ടില്‍ വന്നശേഷം വയറു വേദന അനുഭവപ്പെട്ടെങ്കിലും ശസ്ത്രക്രിയയുടെ ബുദ്ധിമുട്ടാണെന്ന് കരുതി. ഇന്നലെ രാവിലെ ശുചിമുറിയില്‍ പോയപ്പോഴാണ് പഞ്ഞിക്കെട്ട് പുറത്ത് വന്നതെന്ന് യുവതി പറഞ്ഞു. ആരോഗ്യ മന്ത്രി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, പ്രഷറും പ്രമേഹവുമായി സഹകരണാശുപത്രിയില്‍ നിന്ന് ഷബാന ഇവിടെ എത്തുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അടിയന്തര പ്രസവശസ്ത്രക്രിയയ്ക്ക് വിധേമായക്കി. തുടര്‍ന്നുണ്ടായ അമിത രക്തസ്രാവം തടയുന്നതിന് മരുന്ന് നല്കി. രക്തസ്രാവം തടയുന്നതിന് പഞ്ഞി വച്ചതാണെന്നും അത് എടുത്ത് കളയാനും രോഗിയോട് ആവശ്യപ്പെട്ടിരുന്നതായും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: