ഡോ.നിശാന്ത് തോപ്പില്‍
നിങ്ങളുടെ ഹൃദയം, ബുദ്ധിയേയും അഹങ്കാരത്തെയും മറികടന്ന് നേര്‍വഴി കാണിച്ചു തരും എന്നത് നിങ്ങള്‍ക്ക് അറിയാമോ? ബുദ്ധിക്കും മനസ്സിനും അപ്പുറത്ത് യഥാര്‍ത്ഥ പ്രപഞ്ചസത്യത്തിലേയ്ക്ക് വ്യക്തികളെ കൈപിടിച്ചുയര്‍ത്താന്‍ സഹായിക്കുന്ന ഡൗസിംഗ് പരിശീലനത്തിലൂടെ അത് സാധ്യമാകും. വരാനുള്ളത് മുന്‍കൂട്ടി മനസ്സിലാക്കാനുള്ള കഴിവ് പെന്‍ഡുലം ഡൗസിംഗിലൂടെ സ്വായത്തമാക്കാം. അകക്കണ്ണിന്റെ നേര്ക്കാഴ്ചയിലൂടെയുള്ള പ്രയാണം അഥവാ ‘പെന്‍ഡുലം ഡൗസിംഗ്’ എന്താണെന്നും എന്തിനാണെന്നും അല്‍പ്പം വിശദമാക്കാം:
ജീവിതവുമായി ബന്ധപ്പെട്ട നിഗൂഢ രഹസ്യങ്ങളും സത്യവും അറിയുന്നതിനായി പെന്‍ഡുലം ഡൗസിംഗ് വ്യക്തികളെ സഹായിക്കുന്നു. ഏകദേശം നാനൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗലീലിയോ ആണ് പെന്‍ഡുലത്തിന്റെ സാധ്യതകളും പ്രത്യേകതയും മനസ്സിലാക്കിയത്. പെന്‍ഡുലം ഉപയോഗിച്ചുള്ള ക്ലോക്ക് ആദ്യമായി നിര്‍മ്മിച്ചത് 1657ല്‍ ക്രിസ്ത്യന്‍ ഹൂയ് ഗതന്സ് എന്ന ഡച്ചു ശാസ്ത്രജ്ഞനാണ്.
ഭാരം കൂടിയ ഏതൊരു കട്ടിയും നന്നേ ഭാരം കുറഞ്ഞ നൂലിലൊ, ചരടിലോ ബന്ധിപ്പിച്ച ശേഷം വശങ്ങളിലേയ്ക്ക് ആട്ടിയാല്‍ അത് പെന്‍ഡുലമായി. ഭൂമിയുടെ ഗുരുത്വാകര്‍ഷണം മൂലമാണ് പെന്‍ഡുലം ആടുന്നത്. തൂക്കിയിട്ട ഒരു വസ്തു ഇരുവശങ്ങളിലേയ്ക്ക് ചലിക്കുന്നതിനെ ‘ദോലനം’എന്നാണ് പറയുക. ഒരു സെക്കന്ഡിലെ ദോലനങ്ങളുടെ എണ്ണത്തെ ‘ആവൃത്തി’എന്നും നിശ്ചലാവസ്ഥയില്‍ നിന്നുണ്ടാകുന്ന ഏറ്റവും കൂടിയ വ്യതിയാനത്തെ ‘ആയതി’ എന്നും പറയുന്നു .
എന്നാല്‍ ഇവിടെ നമ്മുടെ ശ്രമം പെന്‍ഡുലം ഉപയോഗിച്ച് ഉപബോധമനസിന്റെ ഒഴുക്ക് പഠിക്കാനാണ്. പഞ്ചേന്ദ്രിയങ്ങള്‍ക്കുപരിയായി ആറാമിന്ദ്രിയം എന്ന ഒന്നുണ്ടെന്നും ഈ പഠനത്തിലൂടെ വ്യക്തമാവും. ഇന്ദ്രിയാതീതമായ അവബോധം (Extra Sensory Perception) എന്നാണിത് അറിയപ്പെടുക. പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് നമ്മള് ലോകത്തെ അറിയുന്നത്. ഇന്ദ്രിയങ്ങള്‍ നല്കുന്ന വിവരങ്ങള്‍ (കിളീൃാമശേീി)െകൊണ്ടാണ് ബുദ്ധി പ്രവര്‍ത്തിക്കുന്നത്. പെന്‍ഡുലം ഡൗസിംഗ് പരിശീലനത്തിലൂടെ ആറാമിന്ദ്രിയത്തിന്റെ കഴിവുകള്‍ നമുക്ക് വര്‍ദ്ധിപ്പിക്കാനാവും. ആറാമിന്ദ്രിയം ഉണര്‍ന്നു കഴിഞ്ഞാല്‍ പണ്ടില്ലാത്ത പല കഴിവുകളും സിദ്ധികളും കൈവരും.
സാധാരണയായി കിണറിന്റെ സ്ഥാന നിര്‍ണ്ണയം, നഷ്ടപ്പെട്ട വസ്തുക്കളുടെ സൂചനകള്‍, ഭൂമിയില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യം എന്നിവ അറിയുന്നതിനു പുറമെ നിത്യജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങള്‍ അറിയാനും പെന്‍ഡുലം സഹായകമാണ്. .
പെന്‍ഡുലം കൈയ്യില്‍ വെച്ചുകഴിഞ്ഞാല്‍ സ്വാഭാവികമായും അത് ആടാന്‍ തുടങ്ങും. നമ്മള് ഒരു പ്രത്യേക കാര്യം ഉദ്ദേശിക്കുകയാണെങ്കില്‍ ബോധമനസ്സില്‍ നിന്നും വിട്ട് ഉപബോധമനസ്സിന്റെ ചലനങ്ങളായിരിക്കുംപിന്നീട് അതിലുണ്ടാവുക. ബുദ്ധിയുടെ അപ്പുറത്തേയ്ക്ക് അത് കടക്കാന്‍ തുടങ്ങി എന്നര്‍ത്ഥം .
ഉപബോധ മനസ്സിനെ ആ ഒരു നിലയിലേയ്ക്ക് ഉയര്‍ത്തുന്ന ഈ പഠനവും പരിശീലനവും ജ്യോതിഷികള്‍ക്ക് വിവാഹപ്പൊരുത്തം നോക്കാനും അതുപോലുള്ള മറ്റുകാര്യങ്ങള്‍ക്കും നല്ലൊരു മാര്‍ഗദര്‍ശകമായിരിക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: