തിരുവനന്തപുരം: പട്ടികജാതിക്കാരായ ഭൂരഹിതര്‍ക്ക് വീട് വക്കാന്‍ നല്‍കുന്ന അഞ്ച് സെന്റ് ഭൂമി വില്‍ക്കാം എന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം എന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ തീരുമാനം പട്ടികജാതികാരുടെ കിടപ്പാടം തട്ടിയെടുക്കാനുള്ള ആസൂത്രിതമായ നീക്കം ആണിതിനു പിന്നിലെന്നാണ് ആരോപണം.
ഇത്രയും കാലഘട്ടം പട്ടികജാതിക്കാരായ ഭൂരഹിതര്‍ക്ക് ലഭിക്കുന്ന ഭൂമി വില്‍ക്കാനോ പണയംവക്കാനോ അവകാശം ഉണ്ടായിരുന്നില്ല എന്നാല്‍ 2022മാര്‍ച്ച് മാസത്തില്‍ സഹകരണ ബാങ്കുകള്‍ അടക്കമുള്ള ബാങ്കുകളില്‍ പണയംവക്കാം എന്ന ഉത്തരവ് സര്‍ക്കാര്‍ ഇറക്കി. ഈ ഉത്തരവിന്റെ മറവില്‍ പട്ടികജാതിക്കാരുടെ ഭൂമി കാണിച്ചു സഹകരണ ബാങ്കുകളില്‍ നിന്ന് വന്‍തുകയാണ് വായ്പകള്‍ നല്‍കിയിട്ടുള്ളത് ഇതിനായി വന്റാക്കറ്റ് തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുകയാണ്.
ഭൂമിയുടെ ഉടമസ്ഥന്‍ പോലും അറിയാതെ സഹകരണ ബാങ്കുകള്‍ വഴി വന്‍ തുകകള്‍ വാങ്ങി വായ്പ തിരിച്ചടക്കാനാകാതെ ഭൂമി കൈവശപ്പെടുത്തുന്ന മാഫിയ പട്ടികജാതിക്കാര്‍ക്ക് ഭൂമി നഷ്ട പെടുത്തുന്ന സാഹചര്യം സൃഷ്ട്ടിക്കുന്നു. ഈ അവസരത്തിലാണ് പതിനഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഭൂമി ഉടമസ്ഥനോ അനന്തരഅവകാശിക്കോ വില്‍ക്കാം എന്ന ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഇത് പട്ടികജാതിക്കാര്‍ക്ക് കിട്ടുന്ന അഞ്ചു സെന്റ് ഭൂമി നഷ്ടപെടാനുള്ള സാഹചര്യം സൃഷ്ട്ടിക്കും അത് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഈ ഉത്തരവ് പിന്‍വലിക്കണം എന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചു പട്ടികജാതി മോര്‍ച്ച സംസ്ഥാന ഘടകം മുഖ്യമന്ത്രി ക്കും സംസ്ഥാന പട്ടികജാതി വര്‍ഗ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: