ന്യൂദല്‍ഹി :ബ്രിട്ടണില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പുറത്തുവിട്ടു. ദൃശ്യങ്ങളില്‍ കാണുന്ന ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഏജന്‍സിക്ക് നല്‍കണമെന്ന് എന്‍ഐഎ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഖാലിസ്ഥാന്‍ വാദികള്‍ നടത്തിയ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് എന്‍ഐഎ പുറത്തുവിട്ടത്. വിവരങ്ങള്‍ അറിയിക്കാനുളള വാട്സ്ആപ്പ് നമ്പറും നല്‍കിയിട്ടുണ്ട്. വിവരം നല്കുന്നയാള് ആരാണെന്നത് പുറത്ത് വിടില്ലെന്നും വ്യക്തമാക്കുന്നു.
+91 7290009373 എന്ന വാട്ട്സ്ആപ്പ് നമ്പറിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്. ലണ്ടനിലെ ഒരു ഖാലിസ്ഥാന്‍വാദി മാര്‍ച്ച് 19 ന് ഹൈക്കമ്മീഷന്റെ ബാല്‍ക്കണിയില്‍ കയറി ഇന്ത്യന്‍ പതാക വലിച്ചെറിഞ്ഞിരുന്നു.
ഇതേ സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.മാര്‍ച്ച് 19 ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു മുന്നില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 24 ന് ദല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: