കണ്ണൂര്‍ : വ്യാജരേഖക്കേസിലെ പ്രതിയും മുന്‍ എസ്എഫ്ഐ നേതാവുമായ കെ.വിദ്യയെക്കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും അറിവുണ്ടെങ്കില്‍ പോലീസിനെ അറിയിക്കൂ എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. വിദ്യ എവിടെയുണ്ടെന്ന് പോലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു ഇപി.
കുറ്റവാളികളില്‍ ചിലര്‍ ഒളിവില്‍ പോകുന്നുണ്ട്, ചിലര്‍ കോടതിയില്‍ ഹാജരാകുന്നുണ്ട്. അവരെക്കുറിച്ച് പോലീസിന്റെ നിരീക്ഷണത്തില്‍ പെടുത്താന്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ കൈയ്യില്‍ എന്തെങ്കിലും തെളവുണ്ടോ എന്ന് ഇപി ചോദിച്ചു. അങ്ങനെ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ പോലീസിനെ അറിയിക്കാനാണ് ഇപി ജയരാജന് പറയുന്നത്.
”പോലീസ് ജാഗ്രതയോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കുറ്റവാളിയെ കണ്ടെത്താനുള്ള ശാസ്ത്രീയ നിരീക്ഷണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഊഹാപോഹങ്ങളോ പ്രചാരണങ്ങളോ കൊണ്ട് കേസുകള്‍ വഴിതിരിച്ചുവിടരുത്. ഇവിടെ ആരും പ്രതിയെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ടൈന്ന് തോന്നുന്നില്ല. ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അത് കുറ്റമാണ്. നിങ്ങള്‍ക്ക് അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ നിങ്ങളത് ചൂണ്ടിക്കാണിക്കണം” ഇപി പറഞ്ഞു.
എസ്എഫ്ഐ കുറ്റവാളികളെ രക്ഷിച്ചിട്ടില്ല, ഇനി അങ്ങനെ ചെയ്യുകയും ഇല്ല. അതാണ് അവരുടെ പാരമ്പര്യം. തെറ്റ് ചെയ്തവരെ അവര്‍ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. അത് അവരുടെ പ്രത്യേകതയാണ്. സംഘടനയ്ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗുണകരമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതിനെ തള്ളിപ്പറയാന്‍ സന്നദ്ധമായി പ്രവര്‍ത്തിച്ചിട്ടുള്ള സംഘടനയാണ് എസ്എഫ്ഐ എന്നും ഇപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: