തിരുവനന്തപുരം: ഭാവിയിലെ തൊഴില്‍ മേഖല നൈപുണ്യം അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരത്ത് തമ്പാനൂര്‍ റെയില്‍ കല്യാണമണ്ഡപത്തില്‍ സംഘടിപ്പിച്ച റോസ്ഗര് മേളയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡാനന്തര കാലഘട്ടത്തില്‍ നൈപുണ്യം തൊഴില്‍ മേഖലയ്ക്ക് അത്യന്താപേക്ഷിതമായി മാറിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സുതാര്യവും, എല്ലാവരെയും ഉള്‍കൊള്ളുന്നതുമായ പ്രക്രിയയിലേക്ക് രാജ്യത്തെ നിയമന പ്രക്രിയ മാറി.
കേന്ദ്ര സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷത്തെ പരിശ്രമ ഫലമാണ് തൊഴില്‍ മേള. സേവനം, സദ്ഭരണം, ദരിദ്രരുടെ ക്ഷേമം എന്നതാണ് നിലവിലെ സര്‍ക്കാര്‍ ജോലിയുടെ മൂന്നു ഘടകങ്ങളെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.105 പേരില്‍ തിരഞ്ഞെടുക്കപ്പെട്ട 25 ഉദ്യോഗാര്‍ത്ഥികള്‍ക്ക് മന്ത്രി നിയമന ഉത്തരവുകള്‍ കൈമാറി.
റോസ്ഗര് മേളയിലൂടെ നിയമനം ലഭിച്ച ഉദ്യോഗാര്‍ഥികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തത് വേദിയില്‍ പ്രദര്‍ശിപ്പിച്ചു.
കേന്ദ്ര സാമ്പത്തിക സേവന വകുപ്പിന് വേണ്ടി കാനറ ബാങ്ക് ആണ് റോസ്ഗര് മേള തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്. കാനറ ബാങ്ക്, എസ് ബി ഐ, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, റെയില്‍വേ, പ്രതിരോധം, ഐ എസ് ആര് ഒ, പോസ്റ്റല്‍ വകുപ്പ് എന്നിവിടങ്ങളിലാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കിയത്.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സാമൂഹിക നീതി, ശക്തീകരണ സഹമന്ത്രി എ നാരായണസ്വാമി നിയമനക്കത്തുകള്‍ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: