ന്യൂദല്‍ഹി: പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി റോസ്ഗാര്‍ മേളയിലൂടെ 70,000 നിയമന കത്തുകള്‍ വിതരണം ചെയ്യും. നാളെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് മോദി ചടങ്ങില്‍ പങ്കെടുക്കുക. തദവസരത്തില്‍ നിയമിതരെയും പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും.
രാജ്യത്തുടനീളം പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ധനകാര്യ സേവന വകുപ്പ്, തപാല്‍ വകുപ്പ്, സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, റവന്യൂ വകുപ്പ്, ആരോഗ്യ മന്ത്രാലയം, കുടുംബക്ഷേമം, ആണവോര്‍ജ വകുപ്പ്, റെയില്‍വേ മന്ത്രാലയം, ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് വകുപ്പ്, ആണവോര്‍ജ വകുപ്പ്, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കാണ് നിയമനം ലഭിക്കുക.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗര് മേള. 10 ലക്ഷം സര്‍ക്കാര്‍ ജോലികള്‍ നല്‍കാനുള്ള കാമ്പെയ്നിന്റെ തുടക്കം കുറിക്കുന്ന ‘റോസ്ഗര് മേള’യുടെ ആദ്യ ഘട്ടം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22നാണ് പ്രധാനമന്ത്രി ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: