ബെംഗളൂരു: ബെംഗളൂരുവിലെ ചിക് പേട്ടിലുള്ള ചോര്‍ ബസാര്‍ സന്ദര്‍ശിച്ച ഡച്ചുകാരനായ വ്ളോഗറെ ആക്രമിച്ച് തെരുവ് കച്ചവടക്കാരന്. ഡച്ചുകാരനായ പെഡ്രോ മോട എന്ന വ്ളോഗര്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. ഈ ദുരനുഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പെഡ്രോ മോട പങ്കുവെച്ചിരുന്നു. ഇതോടെ ഈ വീഡിയോ പെട്ടെന്ന് വൈറലായി. ഡച്ചുകാരന് കാണുന്നവരോടൊക്കെ നമസ്തെ പറയുന്നതാണ് കടക്കാരനെ പ്രകോപിപ്പിച്ചതെന്നും ആരോപണമുണ്ട്.
വൈകാതെ ഇരിക്കപ്പൊറുതി ഇല്ലാത്ത പൊലീസ് തെരുവുകച്ചവടക്കാരനായ നവാബ് ഹയാത്ത് ഷെറീഫിനെ അറസ്റ്റ് ചെയ്തു. തെരുവില്‍ കയ്യേറ്റം ചെയ്തു എന്ന കുറ്റത്തിന്റെ പേരില്‍ 92 വകുപ്പ് അനുസരിച്ചാണ് കേസ് ചാര്‍ജ് ചെയ്തത്.
ഡച്ചുകാരനായ പെഡ്രോ മോട വിശദമായ കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ ബെംഗളൂരുവിലെ ചോര്‍ ബസാര്‍ കാണാന്‍ പോയ തന്നെ തെരുവുകച്ചവടക്കാരന് കൈയില്‍ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നും രക്ഷപ്പെട്ട് പോകുമ്പോള്‍ അയാള്‍ അട്ടഹസിച്ചുകൊണ്ട് പിന്നാലെ വന്നെന്നും പെഡ്രൊ മോട പറയുന്നു.
ബെംഗളൂരു സന്ദര്‍ശിക്കാനെത്തുന്ന ഒരു വിദേശ ടൂറിസ്റ്റിനോട് ഇത്രയും അപമര്യാദയായി പെരുമാറുന്നത് നാണക്കേടാണെന്നും അക്രമിക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും അഡ്വ. അശുതോഷ് ദുബെ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഈ സംഭവത്തെ അപലപിച്ച് ആയിരക്കണക്കിന് പ്രതികരണങ്ങള്‍ വന്നതോടെയാണ് പൊലീസ് ഉണര്‍ന്ന് നവാബ് ഹയാത്ത് ഷെറീഫിനെ അറസ്റ്റ് ചെയ്തത്. തെരുവില്‍ പഴയ ഷര്‍ട്ടുകള്‍ വില്‍ക്കുകയും ഓട്ടോ ഓടിക്കുകയും ചെയ്യുന്നയാളാണ് നവാബ് ഹയാത്ത് ഷെറീഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: