ന്യൂദല്‍ഹി: ആരോഗ്യ മന്ത്രാലയത്തിന്റെ കോവിന്‍ പോര്‍ട്ടല്‍ ഡാറ്റാ സ്വകാര്യതയ്‌ക്ക് മതിയായ സുരക്ഷകളുണ്ടെന്നും പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ച ഗുണഭോക്താക്കളുടെ ഡാറ്റ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ സര്‍ക്കാര്‍ തള്ളുകയും ചെയ്തു.
അതേസമയം ആപ്പിലെ വിവര ചോര്‍ച്ചയില്‍ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. വിവര ചോര്‍ച്ച ആരോപണം അതീവ ഗുരുതരമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. വിവരചോര്‍ച്ചയില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷത്ത് നിന്നടക്കം ആവശ്യം ശക്തമായിരുന്നു. കൊവിഡ് വാക്‌സീനേഷന്‍ സമയത്ത് നല്‍കിയ വ്യക്തി വിവരങ്ങള്‍ ടെലഗ്രാമിലൂടെ ചോര്‍ന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: