ഫിലഡല്‍ഫിയ: അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ വന്‍ അപകടം. നിറയെ പെട്രോളിയം ഉല്‍പന്നവുമായി പോവുകയായിരുന്നു വലിയ ടാങ്കറിനു തീപിടിച്ചു പൊട്ടിത്തെറിച്ചു ഫിലഡല്‍ഫിയയില്‍ ഹൈവേയിലെ മേല്‍പ്പാലം തകര്‍ന്നു. ഈസ്റ്റ് കോസ്റ്റിലെ പ്രധാന ദേശീയപാതയായ നോര്‍ത്ത് – സൗത്ത് ഹൈവേയിലായിരുന്നു അപകടം.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് ദേശീയപാത താത്കാലികമായി അടച്ചു.. സംഭവസമയത്ത് റോഡില്‍ തിരക്കില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. പ്രദേശത്ത് ദുരന്ത മുന്നറിയിപ്പു നല്‍കി. അപകടത്തില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ, എന്തുമാത്രം നാശനഷ്ടമുണ്ടായി എന്നിവയെല്ലം വിശദമായി പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ആളപായമുള്ളതായി നിലവില്‍ റിപ്പോര്‍ട്ടില്ല. അപകടത്തിനു പിന്നാലെ വലിയ കോണ്‍ക്രീറ്റ് സ്ലാബ് താഴേക്കു പതിക്കുന്നതു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
















