ന്യൂയോര്‍ക്ക്: ലോക കേരള സഭ സമാപന സമ്മേളനം ന്യൂയോര്‍ക്ക് ടൈം സ്വകയറില്‍ ആരംഭിച്ചു. രണ്ടു കോടി നല്കി പരിപാടി സ്പോണ്സര് ചെയ്ത ഫൊക്കാനാ പ്രസിഡന്റ് ബാബു സ്റ്റീഫന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി തുടങ്ങിയത്
മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാന്‍ ബല്ലി ഡാന്‍സിനെ അനുസ്മരിക്കും വിധം നൃത്തമാടി അമേരിക്കന്‍ വനിതകള്‍ എത്തിയത് കൗതുകമായി. രണ്ടുകോടി രുപയാണ് പൊതുസമ്മേളനത്തിനു മാത്രമായി ചെലവ്. സ്വീകരണ നൃത്തമൊക്കെ പരിപാടി കൊഴുപ്പിക്കുന്നതിന്റെ ഭാഗമാണ്
മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യും.
ബിസിനസ് മീറ്റില്‍ അമേരിക്കയിലെ പ്രമുഖരായ മലയാളി വ്യവസായികളും സ്ഥാപന മേധാവികളും സംരംഭകരും പങ്കെടുത്തു. മുഖ്യമന്ത്രി അമേരിക്കയിലെ മലയാളി വിദ്യാര്‍ഥി സമൂഹവുമായും സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി വനിതകളുമായും കൂടിക്കാഴ്ച നടത്തി.
ലോക കേരള സഭാ സമ്മേളന നടപടിക്രമങ്ങളില്‍ നിരവധി പ്രശ്നങ്ങളും നിര്‍ദേശങ്ങളും അമേരിക്കന്‍ മലയാളി സമൂഹം ഉയര്‍ത്തി. ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭാ സമ്മേളനത്തിനു ശേഷം മുഖ്യമന്ത്രി വാഷിങ്ങ്ടണ്‍ ഡിസി സന്ദര്‍ശിക്കും. ക്യൂബ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: