ന്യൂദല്‍ഹി : പ്രഗതി മൈതാനിലെ അന്താരാഷ്‌ട്ര പ്രദര്‍ശന സമ്മേളന കേന്ദ്രത്തില്‍ പ്രഥമ ദേശീയ പരിശീലന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
രാജ്യത്തുടനീളമുള്ള സിവില്‍ സര്‍വീസുകാര്‍ക്കുള്ള പരിശീലന അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയാണ് യോഗം ലക്ഷ്യമിടുന്നത്. ശേഷി വികസന കമ്മീഷനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
കേന്ദ്ര പരിശീലന സ്ഥാപനങ്ങള്‍, സംസ്ഥാന ഭരണ പരിശീലന സ്ഥാപനങ്ങള്‍, മേഖലാ പരിശീലന സ്ഫാപനങ്ങള്‍, ഗവേഷണ സ്ഫാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ആയിരത്തി അഞ്ഞൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും സ്വകാര്യ മേഖലയിലെ വിദഗ്ധരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
സമ്മേളനത്തില്‍ എട്ട് സമിതിതല ചര്‍ച്ചകള്‍ ഉണ്ടായിരിക്കും. ശേഷി വര്‍ദ്ധന , പരിശീലനം സ്വാധീനിക്കുന്നതിന്റെ വിലയിരുത്തല്‍, ഉള്ളടക്ക ഡിജിറ്റൈസേഷന്‍ തുടങ്ങിയ സിവില്‍ സര്‍വീസസ് പരിശീലന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നങ്ങളിലാണ് ചര്‍ച്ചകള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: