ഇടുക്കി : ഇടുക്കി ജില്ലയ്ക്കും ആശ്വാസമായി ട്രെയിന്‍ സര്‍വീസിന് ജൂണ്‍ 15ന് ആരംഭിക്കും. ചെന്നൈ- ബോഡിനായ്ക്കന്നൂര്‍ ട്രെയിന്‍ സര്‍വീസിന് തുടക്കമാകുന്നതോടെയാണ് ജില്ലയ്ക്ക് ആശ്വാസമാകുന്നത്. മധുര, തേനി വഴിയുള്ള ട്രെയിനിന് ചെന്നൈയില്‍ നിന്ന് കേന്ദ്രമന്ത്രി എല്‍. മുരുകന് ഫ്ളാഗ് ഓഫ് ചെയ്യും.
ഇടുക്കി ജില്ലക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പുതിയ സര്‍വീസ് ഒരുപോലെ ഉപകാര പ്രദമാകും. ഫ്ളാഗ് ഓഫ് ദിവസം രാത്രി 8.30ന് ട്രെയിന്‍ നമ്പര്‍ 20602 മധുര- എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ് ബോഡിനായ്ക്കന്നൂരില്‍ നിന്ന് പുറപ്പെടും. ഇതിന് പുറമെ ട്രെയിന്‍ നമ്പര്‍ 06702 തേനി- മധുര അണ്‍റിസേര്‍വ്ഡ് സ്പെഷ്യല്‍ ട്രെയിന്‍ രാത്രി 8.45ന് പുറപ്പെടുമെന്ന് ദക്ഷിണ റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
ആഴ്ചയില്‍ മൂന്നുദിവസം അതായത് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്നു ബോഡിനായ്ക്കനൂരിലേക്കും ചൊവ്വ വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ ബോഡിനായ്ക്കനൂരില്‍ നിന്നു ചെന്നൈയിലേക്കുമാണ് സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ഉസിലം പെട്ടി ആണ്ടിപെട്ടി തേനി എന്നിവടങ്ങളിലും ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. എല്ലാ ദിവസവും മധുര- ബോഡി റൂട്ടില്‍ അണ്‍റിസേര്‍വഡ് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്തും. മധുരയില്‍ നിന്ന് രാവിലെ 8.20ന് ആരംഭിക്കുന്ന ട്രെയില്‍ 9.42ന് തേനിയിലും 10.30ന് ബോഡിയിലും എത്തിച്ചേരും. തിരികെ വൈകിട്ട് 5.50ന് ബോഡിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.50ന് മധുരയിലെത്തും.
ഇടുക്കി ജില്ലയിലെ പൂപ്പാറയില്‍ നിന്ന് 35 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്താം. കട്ടപ്പനയില്‍ നിന്നും ട്രെയിന്‍ കയറാന്‍ 60 കിലോമീറ്റര്‍ മാത്രേ ദൂരമുള്ളൂ. റെയില്‍വേ ലൈനില്ലാത്ത ഇടുക്കി ജില്ലയുടെ ഏറ്റവും അടുത്തള്ള റെയില്‍വെ സ്റ്റേഷനാണ് ബോഡിനായ്ക്കന്നൂര്‍.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് ചെന്നൈ മധുര, തേനി വഴി ബോഡിനായ്ക്കന്നൂരിലും അവിടെനിന്ന് മൂന്നാര്‍, തേക്കടി ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെത്താം. മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും എളുപ്പമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: