തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചികിത്സയക്ക് രണ്ടു വര്‍ഷം ചെലവിട്ടത് ഒരു കോടി രൂപ. അക്കാര്യത്തിലും മുന്നില്‍ മുഖ്യമന്ത്ര തന്നെ. മുഖ്യമന്ത്രിയാണ്. 31.76 ലക്ഷം രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. ഇതില്‍ 29.82 ലക്ഷം രൂപ വിദേശത്ത് ചികിത്സയ്ക്കുപോയ വകയിലാണ്.15 മന്ത്രിമാരും പ്രതിപക്ഷ നേതാവുംകൂടി 24 മാസംകൊണ്ട് ചികിത്സച്ചെലവിനത്തില്‍ കൈപ്പറ്റിയത് 92.58 ലക്ഷം രൂപ. . സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവഴിച്ചത് 1.03 കോടി രൂപയാണ്. ശരാശരി കണക്കാക്കിയാല്‍ പ്രതിമാസം അഞ്ചുലക്ഷം രൂപ മന്ത്രിമാരുടെ അസുഖത്തിനായി സര്‍ക്കാര്‍ ചെലെവിടുന്നു. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ്, വീണാ ജോര്‍ജ്, കെ. രാജന്, പി. പ്രസാദ് എന്നിവരാണ് ചികിത്സച്ചെലവായി തുക കൈപ്പറ്റാത്തത്.
മന്ത്രിമാര്‍ക്കായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല.
മന്ത്രി കെ. കൃഷ്ണന്‍കുട്ടി 31.31 ലക്ഷം രൂപ രണ്ടുവര്‍ഷത്തിനുള്ളില്‍ ചികിത്സയ്ക്കായി ചെലവഴിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് 97,838 രൂപയും കൈപ്പറ്റി. കുറച്ചുനാള്‍ മാത്രം മന്ത്രിയായിരുന്ന സിപിഎം സെക്രട്ടറി എം വി ഗോവിന്ദന് 1,97,165 ചെലവിട്ടു.
മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും വി.വി.ഐ.പി. സൗകര്യത്തോടെ ചികിത്സയും മരുന്നുകളും ലഭിക്കുമ്പോഴാണ് ഇത്രയധികം തുക ചികിത്സച്ചെലവിനത്തില്‍ ഖജനാവില്‍നിന്ന് ചെലവഴിക്കുന്നത്.
മന്ത്രിമാര്‍ ചികിത്സ ചെലവ്- ശിവന്‍കുട്ടി 8,85,497,അഹമ്മദ് ദേവര്‍കോവില്‍ 4,04,020,ആന്റണി രാജു 3,99,492,വി. അബ്ദുറഹിമാന് 2,68,420,എ.കെ. ശശീന്ദ്രന് 2,44,865, വി.എന്‍. വാസവന് 2,21,721, എം.വി. ഗോവിന്ദന് 1,97,165,ആര്. ബിന്ദു 93,378,ജി.ആര്. അനില്‍ 72,122,കെ. രാധാകൃഷ്ണന് 24,938,ജെ. ചിഞ്ചു റാണി 17,920,സജി ചെറിയാന് 12,096,ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് 11,100. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ്, വീണാ ജോര്‍ജ്, കെ. രാജന്, പി. പ്രസാദ് എന്നിവരാണ് ചികിത്സച്ചെലവായി തുക കൈപ്പറ്റാത്തത്.
ഒന്‍പത് വര്‍ഷമായി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന നരേന്ദ്രമോദി നയാപൈസ ചികിത്സയക്കായി ചെലവഴിച്ചിട്ടില്ല എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: