ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ന ശേഷം ഖാദി വ്യവസായത്തിന് വന്‍ വളര്‍ച്ചയും വമ്പന്‍ വരുമാനവും. കഴിഞ്ഞ ഒന്‍പതു വര്‍ഷം കൊണ്ട്, ഗ്രാമീണ മേഖലയിലെ ഖാദി തൊഴിലാളികള്‍ നിര്‍മിച്ച ഖാദി ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ 332 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ഖാദി മേഖലയ്ക്കു മാത്രമല്ല ലക്ഷക്കണക്കിന് തൊഴിലാളികളുടെ വരുമാനവും ഇതുയര്‍ത്തി.
കേന്ദ്ര മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന് 2022-23ല്‍ 1,34,630 കോടിയുടെ വിറ്റുവരവാണ് ലഭിച്ചത്. 2013-14ല്‍ ഇത് വെറും 31,154 കോടിയായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ 9,54,899 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് കെവിഐസി പുതിയ നാഴികക്കല്ലും കടന്നു. 2013-14 സാമ്പത്തിക വര്‍ഷം 26,109 കോടി രൂപയായിരുന്ന കെവിഐസി ഉത്പന്നങ്ങളുടെ ഉത്പാദനം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 268 ശതമാനം വര്‍ധനയോടെ 95,957 കോടി രൂപയിലെത്തി.
ഖാദി വ്യവാസായത്തിനായി പ്രത്യേക പദ്ധതികളും പാക്കേജുകളും പ്രഖ്യാപിച്ച് നടപ്പാക്കിയത് മോദി സര്‍ക്കാരാണ്. ഖാദി പ്രോത്സാസാഹനത്തിനും പദ്ധതികള്‍ നടപ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: