ഇരിട്ടി: ഒരുലക്ഷം തൊഴില്‍ദാന പദ്ധതിയുടെ അംഗങ്ങളായ കര്‍ഷകര്‍ കാലാവധി കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കാതായതോടെ സമരത്തിനൊരുങ്ങുന്നു. ഇരുപത്തി ഒന്‍പത് വര്‍ഷം മുന്‍മ്പ് ഗുണഭോക്തൃ വിഹിതം അടച്ച് കാലാവധി കഴിഞ്ഞിട്ടും അനുകൂല്യത്തിനായി കാത്തിരിക്കുന്നവരാണ് സമരവുമായി രംഗത്ത് വരാന്‍ തീരുമാനിച്ചത്. പദ്ധതിയില്‍ അംഗങ്ങളായ 60 വയസ് പൂര്‍ത്തിയായ അരലക്ഷത്തിലധികം പേരാണ് നാലു വര്‍ഷത്തിലധികമായി സംസ്ഥാനത്ത് കൃഷിഭവനുകളില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. പദ്ധതിപ്രകാരം കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച ആനുകുല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. മരണമടഞ്ഞ കര്‍ഷകരുടെ ആശ്രിതര്‍ക്കുള്ള അനുകൂല്യം പോലും നാലു വര്‍ഷമായി പരിഗണിക്കപ്പെട്ടില്ല.
1994 ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരാണ് തൊഴില്‍ദാന പദ്ധതി നടപ്പിലാക്കിയത്. യുവതി, യുവാക്കളായ കര്‍ഷകര്‍ക്ക് കാര്‍ഷിക മേഖലയില്‍ ഒരു ലക്ഷം തൊഴില്‍ദാനമായിരുന്നു പ്രഖ്യാപനം. പദ്ധതിയില്‍ ചേരുന്ന കര്‍ഷകന്‍ ഒറ്റത്തവണ 1110 രൂപ അടച്ചാല്‍ 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 1000 രൂപ പെന്‍ഷനും, 30,000 രൂപ മുതല്‍ 60,000 രൂപ വരെ ഗ്രാറ്റുവിറ്റിയും മരണാനന്തരം കുടുംബത്തിന് ഒരോ ലക്ഷം രൂപയും ലഭിക്കുന്നതായിരുന്നു പദ്ധതി. നാലുവര്‍ഷമായി പെന്‍ഷനും ഗ്രാറ്റുവിറ്റിക്കും കൃഷിഭവനുകളില്‍ അപേക്ഷ നല്‍കിയ കര്‍ഷകരാണ് ആനുകൂല്യത്തിനായി കാത്തിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ 8000 ല്‍ അധികം പേര്‍ പദ്ധതിയില്‍ അംഗങ്ങളായിരുന്നു. ഈ പദ്ധതിയില്‍ സംസ്ഥാനത്ത് 87,000പേര്‍ ഗുണഭോക്തൃ വിഹിതം അടച്ചിട്ടുണ്ടണ്ട്.
ആറുപത് വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് മരണമടയുന്ന കര്‍ഷകന് ഒരുലക്ഷം രൂപ പദ്ധതിപ്രകാരം ലഭിക്കേണ്ടണ്ടതാണ്. ഇങ്ങനെ മരണമടഞ്ഞ കര്‍ഷകരുടെ അവകാശികളില്‍ നിന്നുള്ള അപേക്ഷകള്‍ പോലും പരിഗണിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷകര്‍ ആനുകൂല്യത്തിന് അവരുടെ മേഖലയിലെ കൃഷിഭവന്‍ മുഖാന്തരമാണ് അപേക്ഷിക്കുന്നത്. അപേക്ഷകള്‍ മാസങ്ങളോളം കൃഷിഭവനുകളിലും പിന്നീട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസുകളിലും കെട്ടികിടക്കുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷകരില്‍ നിന്ന് മുന്‍കൂറായി സ്വീകരിച്ച പണം 100 കോടിയിലധികം രൂപ പ്രസ്തുത പദ്ധതിയുടെ അക്കൗണ്ടണ്ടില്‍ ഉണ്ടെണ്ടന്നാണ് വിവരാവകാശരേഖ മുഖേന കര്‍ഷകര്‍ക്ക് കിട്ടിയ മറുപടി. ഇതില്‍ നിന്നുള്ള പണം ലഭ്യമാക്കുതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കാണിച്ച് കര്‍ഷകര്‍ കൃഷി മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയിരുന്നു.
കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും ബാങ്കിന്റെയും കൃഷിയുമായി ബന്ധപ്പെട്ട സമിതികളില്‍ തൊഴിദാന പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകരെ അംഗങ്ങളാക്കിയിരുന്നു. തുടക്കത്തില്‍ ഉണ്ടണ്ടായിരുന്ന പ്രാതിനിധ്യം ഇപ്പോള്‍ ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് സബ്‌സിഡി ലഭ്യമാകുന്ന പദ്ധതികളിലും തൊഴില്‍ദാന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നില്ല. ഉമ്മന്‍ചാണ്ടണ്ടി സര്‍ക്കാറിന്റെ കാലത്ത് ചില പദ്ധതികളില്‍ തൊഴില്‍ദാന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിച്ചിരുന്നു. പിന്നീട് ഒരു പദ്ധതിയും ഉണ്ടണ്ടായിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ വാട്‌സ് ആപ്പ് കൂട്ടായ്മയില്‍ കണ്‍വെന്‍ഷനുകള്‍ നടത്തി കൃഷിഭവനുകള്‍ക്ക് മുന്നിലും മറ്റും സമരം നടത്താനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍.
ഇരിട്ടി മാരാര്‍ജി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡന്റ് മാത്യു കൊച്ചുതറയില്‍, ജോണിപമ്പാടി, ബാലകൃഷ്ണന്‍ മാലൂര്‍, ജോണ്‍കുട്ടി, സെബാസ്റ്റ്യന്‍ പുത്തന്‍പുര, വില്‍സണ്‍ വടക്കയില്‍, സുരേഷ് കാക്കയങ്ങാട്, ജോയി കുടിയാന്‍മല എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: