ന്യൂദല്‍ഹി: “ബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു. ഇപ്പോഴിതാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തൃണമൂല്‍കാര്‍ കൊന്നു. ടിവി ചാനലിലെ അന്തിച്ചര്‍ച്ചയില്‍ കോണ്‍ഗ്രസിലെയും തൃണമൂലിലെയും നേതാക്കള്‍ പൊരിഞ്ഞ അടിയാണ്. അപ്പോള്‍ പിന്നെ എങ്ങിനെയാണ് പ്രതിപക്ഷ ഐക്യം നടക്കുക?”- ചോദിക്കുന്നത് ബിജെപി വക്താവ് അമിത് മാളവ്യ.
അമിത് മാളവ്യയുടെ ട്വീറ്റ്:
ഇതാണോ പ്രതിപക്ഷ ഐക്യത്തിന്റെ ഉത്തമ ഉദാഹരണമെന്നും അമിത് മാളവ്യ ട്വീറ്റിലൂടെ ചോദിക്കുന്നു.. ഈയിടെയാണ് ബംഗാളിലെ സാഗര്‍ദിഗിയില്‍ നിന്നും ജയിച്ച കോണ്‍ഗ്രസിന്റെ ഏക എംഎല്‍എ ആയ ബൈറോണ്‍ ബിശ്വാസ് തൃണമൂലില്‍ ചേര്‍ന്നത്.
ഈയിടെയാണ് ബംഗാളിലെ കോണ്‍ഗ്രസ് കോട്ടയായ മുര്‍ഷിദാബാദില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെടിവെച്ച് കൊന്നത്. ഫൂല്‍ചന്ദ് എന്ന യുവാിനെയാണ് അജ്ഞാതരായ അക്രമികള്‍ എന്ന് വിശേഷിപ്പിക്കുന്ന ഒരു സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. കൂട്ടുകാരോടൊപ്പം ചീട്ടുകളിക്കുന്നതിനിടെയാണ് ഫൂല്‍ചന്ദിനെ വെടിയേറ്റത്.
“ടിവി ചാനലില്‍ കണ്ടാല്‍ പരസ്രം കടിച്ചുകീറുകയാണ് തൃണമൂലിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍. അങ്ങിനെയിരിക്കെ പ്രതിപക്ഷ ഐക്യം എന്ന് പറയുന്നത് വെറും സ്വപ്നം മാത്രമല്ലേ?”- അമിത് മാളവ്യ ചോദിക്കുന്നു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: