ന്യൂയോര്‍ക്ക്: ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ നിന്നും മലയാളികളെ സുരക്ഷിതരായി കേരള സര്‍ക്കാര്‍ നാട്ടിലെത്തിച്ചതായി മുഖ്യമന്ത്രിയുടെ പുതിയ ‘തള്ള്’. ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന് മലയാളികള്‍ കേട്ടിട്ടില്ലാത്ത രക്ഷപ്പെടുത്തല്‍ കഥ പറഞ്ഞത്. മണിപ്പൂരില്‍ അടുത്തയിടെ കലാപം നടന്നിരുന്നു, അതിന് വര്‍ഗ്ഗീയതയുടെ അമിത പ്രാധാന്യം നല്കി മുതലെടുപ്പിന് ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവിടെ മലയാളികള്‍ കുടുങ്ങിയതായോ അവരെ രക്ഷിക്കാന്‍ കേരളസര്‍ക്കാര്‍ പ്രവര്‍ത്തിച്ചതായോ ആരും പറഞ്ഞുപോലും കേട്ടില്ല.
യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും പൊട്ടിപ്പുറപ്പെട്ട ഇടങ്ങളില്‍ നിന്ന് മലയാളിപ്രവാസികളെ നാട്ടിലെത്തിക്കാനായി ഫലപ്രദമായി ഇടപെടലുകള്‍ നടപ്പിലാക്കിയതായും മുഖ്യമന്ത്രി അവകാശപ്പെട്ടു.
‘അടിയന്തര ഘട്ടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മലയാളികളെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായും വിദേശകാര്യ മന്ത്രാലയവുമായും വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ മിഷനുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് അപകടം നിറഞ്ഞ ഇടങ്ങളില്‍ നിന്ന് മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നത്. യുക്രെയിന്, ലിബിയ, ഇറാഖ്, അഫ്ഘാനിസ്ഥാന്, സുഡാന്, എന്നീ രാജ്യങ്ങളില്‍ നിന്നും ഏറ്റവുമൊടുവില്‍ ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ നിന്നും മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചു.’ എന്നായിരുന്നു പിണറായിയുടെ പ്രസംഗം.
കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര മികവ് പ്രകടിപ്പിച്ച് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിച്ചപ്പോല് മടങ്ങിയെത്തിയ മലയാളികളെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ചില മന്ത്രിമാര്‍ പോയി എന്നതുമാത്രമാണ് കേരളം ചെയ്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: