കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് യുവ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ ഈസ്റ്റ് ബംഗാളിലേക്ക് പോകുമെന്ന് വാര്‍ത്ത. പ്രഭ്‌സുഖാന്‍ സിംഗ് ഗില്ലിനെ വില്‍ക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി മുമ്പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. അവസാന രണ്ടു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ഗോള്‍ കീപ്പര്‍ ഗില്‍ ആയിരുന്നു.
ഏതായാലും അടുത്ത സീസണില്‍ ഗില്ലിനെ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് താത്പര്യപ്പെടുന്നില്ല. യുവ മലയാളി താരം സച്ചിന്‍ സുരേഷിനെ ടീമിലെത്തിക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.
ഈ സീസണില്‍ ഐ എസ് എല്ലില്‍ 19 മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിട്ടുണ്ട് ഗില്‍ . ഇത്രയും മത്സരങ്ങളില്‍ നിന്നായി 28 ഗോള്‍ വഴങ്ങി. രണ്ട് സീസണുകളിലായി 38 മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ചു.
പഞ്ചാബിലെ ലുധിയാന സ്വദേശിയാണ് 22 കാരനായ ഗില്‍. ചണ്ഡിഗഡ് ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നാണ് 2014 ല്‍ തന്റെ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്.
ഇന്ത്യന്‍ ആരോസുമായി കരാറിലെത്തിയ താരം ഐ-ലീഗില്‍ രണ്ട് സീസണുകളിലായി 30 ലേറെ മത്സരങ്ങള്‍ കളിച്ചു.2020ല്‍ ബെംഗളൂരു എഫ്സിയില്‍ നിന്നാണ് ഗില്‍ കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: