കൊച്ചി: നൈജീരിയയില്‍ എണ്ണ കള്ളക്കടത്ത് ആരോപിച്ച് തടവിലാക്കിയിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാര്‍ തിരികെ നാട്ടിലെത്തി. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള 16 അംഗ സംഘമാണ് തിരികെ എത്തിയത്. മലയാളികളും കൊച്ചി സ്വദേശികളായ സനു ജോസഫ്, മില്‍ട്ടണ്‍, കൊല്ലം സ്വദേശി വിജിത്ത് എന്നിവര്‍ ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. നീണ്ട പത്ത് മാസത്തെ കാത്തിപ്പിന് ശേഷമാണ് ഇവര്‍ തിരികെ നാട്ടിലെത്തിയത്.
ക്രൂഡ് ഓയില്‍ കള്ളക്കടത്ത് ആരോപിച്ച് കഴിഞ്ഞ ആഗസ്റ്റിലാണ് ഇവരുടെ കപ്പലായ ഹീറോയിക് ഇഡുന്‍ തടഞ്ഞുവെച്ചത്. കപ്പല്‍ കഴിഞ്ഞ മാസം അവസാനമാണ് മോചിപ്പിച്ചത്. ജീവനക്കാര്‍ കുറ്റക്കാരല്ലെന്നു നൈജീരിയന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഇവരെ മോചിപ്പിച്ചത്. ദക്ഷിണാഫ്രിക്ക വഴിയാണ് സംഘം നാട്ടിലേയ്‌ക്ക് തിരിച്ചെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: