പുനലൂര്‍: കേരള-തമിഴ്നാട് അതിര്‍ത്തി ചെക്പോസ്റ്റായ പുളിയറയില്‍ ടോറസ് ലോറികള്‍ തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥര്‍ അനധികൃതമായി തടയുകയാണെന്ന ആരോപണവുമായി ഇന്ത്യന്‍ ഡ്രൈവേഴ്സ് സൊസൈറ്റി ഭാരവാഹികള്‍ രംഗത്ത്.
തമിഴ്നാട്ടില്‍ നിന്ന് പാറ ഉത്പന്നങ്ങളുമായി കേരളത്തിലേക്ക് എത്തുന്ന പത്ത് വീലില്‍ കൂടുതലുള്ള ഹെവി വാഹനങ്ങള്‍ തടയണമെന്ന് തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദേശം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അതിര്‍ത്തി ചെക്പോസ്റ്റുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ വ്യാപകമായി വണ്ടികള്‍ തടയുകയും പണപ്പിരിവ് നടത്തുകയുമാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
ഇതിന് പിന്നില്‍ ചില പ്രാദേശിക രാഷ്ട്രീയക്കാരുടെയും ഇടപെടീല്‍ ഉണ്ടെന്നും നിരവധി ലോറികള്‍ ഇക്കാരണത്താല്‍ ചെക്പോസ്റ്റില്‍ കുടങ്ങി കിടക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരം വാഹനങ്ങള്‍ക്ക് യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലായെന്നും പോലീസുകാര്‍ വാഹനങ്ങള്‍ പണ്ടിടികൂടുന്നതിനെക്കുറിച്ച് അറിയില്ലെന്നുമാണ് തമിഴ്നാട്ടിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും അധികൃതരും പറയുന്നത്.
കെട്ടിട നിര്‍മാണ സാമഗ്രികളായ സിമന്റ്, മെറ്റല്‍, പാറപ്പൊടി, എം സാന്റ്, പണ്ടീസാന്റ് കൊണ്ടുവരാന്‍ കേരളത്തില്‍ നിന്ന് പോകുന്ന നിരവധി വാഹനങ്ങളാണ് ചില പോലീസ് ഉദ്യോഗസ്ഥരുടെ കടുംപിടുത്തം കാരണം തമിഴ്നാട്ടില്‍ അകപ്പെട്ടത്.
കേരളത്തിലെ മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നെങ്കിലും ഉത്തരവാദിത്തപെട്ടവരുടെ ഭാഗത്ത് നിന്ന് യാതൊരുവിധ ഇടപെടലും ഉണ്ടായില്ലായെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഒരോ ദിവസവും നൂറുകണക്കിന് വാഹനങ്ങളിലാണ് സിമന്റ് കയറ്റി പുളിയറ, ആര്യങ്കാവ് ചെക്പോസ്റ്റ് വഴി കേരളത്തിലെത്തുന്നത്. കേരളത്തില്‍ ക്വാറി ഉല്‍പ്പനങ്ങള്‍ക്ക് വിലകൂടിയതോടെയാണ് തമിഴ്നാട്ടില്‍ നിന്ന് വന്‍തോതില്‍ ഇവ കേരളത്തിലേക്ക് എത്തിത്തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: