മുംബൈ: 100 അടി വീതിയുള്ള റോഡിന് നടുവില്‍ ടിപ്പുവിനായ അനധികൃത സ്മാരകം നിര്‍മിച്ച് ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) എംഎല്‍എ ഡോ. ഫാറൂഖ് അന്‍വര്‍ ഷാ. ധൂലെയിലെ വദ്ജയ് റോഡ് പ്രദേശത്തെ ഭൂരിപക്ഷമുള്ള മുസ്ലിംകളെ പ്രീതിപ്പെടുത്തുന്നതിനായി ആയിരുന്നു സ്മാരക നിര്‍മാണം. അനധികൃത നിര്‍മാണത്തിനെതിരേ യുവമോര്‍ച്ചയുടെ ധൂലെ യൂണിറ്റ് ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രിക്കും സംസ്ഥാന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും പരാതി നല്‍കിയതിനു പിന്നാലെ അധികൃതര്‍ ബുള്‍ഡോസറുമായി എത്തി സ്മാരകം പൊളിച്ചു.
ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ധൂലെ യൂണിറ്റ് ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രിക്കും സംസ്ഥാന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും കത്തെഴുതിയിരുന്നു. ധൂലെ നഗരത്തില്‍ ഡി-മാര്‍ട്ട് മുതല്‍ ബൈപാസ് ഹൈവേ വരെ മുനിസിപ്പല്‍ കോര്പ്പറേഷന് 100 അടി റോഡ് നിര്‍മ്മിച്ചിട്ടുണ്ട്. ഈ റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കൂടാതെ, റോഡിന്റെ ഇരുവശവും ഭൂരിഭാഗം മുസ്ലീങ്ങളും താമസിക്കുന്ന സ്ഥലമാണ്. കവലയില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ടിപ്പുവിന്റെ സ്മാരകം നിര്‍മ്മിച്ച് ധൂലെ സിറ്റി എംഎല്‍എ ഡോ. ഫാറൂഖ് ഷാ ഹിന്ദുക്കളുടെ വികാരവുമായി കളിക്കുകയും തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്ന് യുവമോര്‍ച്ച വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: