തിരുവനന്തപുരം: അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നു. പ്രദേശത്തു നിന്നുള്ള റേഡിയോ കോളർ സന്ദേശം ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. ഇന്നലെ രാത്രിയാണ് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നത്.
കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലെത്തിയത്. നിരീക്ഷണം ശക്തമായി തുടരാനാണു വനം വകുപ്പിന്റെ തീരുമാനം. അപ്പർ കോതയാർ മുത്തുകുഴി വനമേഖലയിലാണ് അരിക്കൊമ്പനെ കഴിഞ്ഞ ദിവസം വനം വകുപ്പ് തുറന്നു വിട്ടത്. കോതയാർ ഡാമിൽ രണ്ടുദിവസം നിലയുറപ്പിച്ചിരുന്ന അരിക്കൊമ്പൻ വ്യാഴാഴ്ച വൈകിട്ടോടെ കാടുകയറിയിരുന്നു. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിക്കാതെ വന്നതോടെ 50 അംഗ സംഘം കാടിനുള്ളിൽ അന്വേഷണം നടത്തി. കാടിനുള്ളിലൂടെ മെല്ലയാണ് അരിക്കൊമ്പന്റെ സഞ്ചാരം.
ഇന്നലെ രാത്രിയോടെ 15 കിലോമീറ്ററോളം സഞ്ചരിച്ചാണ് അരിക്കൊമ്പന്‍ കന്യാകുമാരി വനാതിര്‍ത്തിയിലേക്ക് കടന്നത്. ആന പൂര്‍ണ ആരോഗ്യവാനാണ് എന്നാണ് റിപ്പോര്‍ട്ട്. കോതയാർ ഡാമിൽ നിന്നും കോരളാതിർത്തിയായ നെയ്യാർ വനമേഖലയിലേക്ക് 130 കീലോമീറ്റർ ദൂരമെയുള്ളൂ. നെയ്യാർ ഡാമിൽ നീരിക്ഷണം ശക്തമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ പെരിയാർ കടുവാ സാങ്കേതത്തിൽ നിന്നും തിരുവനന്തപുരം ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് യഥാസമയം കൈമാറുന്നുണ്ട്.
അതിനിടെ അരിക്കൊമ്പനെതിരെ പ്രതിഷേധവുമായി കന്യാകുമാരി പഴംകുടി ആദിവാസി സമൂഹം രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: