ബൊഗോട്ട: വിമാനം തകര്‍ന്നു കൊളംബിയന്‍ ആമസോണ്‍ വനത്തില്‍ അകപ്പെട്ട നാലു കുട്ടികളെ ജീവനോടെ കണ്ടെത്തി. 40 ദിവസത്തെ തെരച്ചിലിനു ശേഷമാണ് കുട്ടികളെ കണ്ടെത്തിയത്. കൊളംബിയന്‍ പ്രസിഡന്റ് ഗസ്റ്റാവോ പെട്രോ ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. കുഞ്ഞുങ്ങള്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സൈന്യം അറിയിച്ചു.
കൊളംബിയന്‍ സൈന്യം കാട്ടില്‍ നടത്തിയത് സമാനതകളില്ലാത്ത തെരച്ചിലാണ്. നിര്‍ജലീകരണവും പ്രാണികളുടെ കടിയേറ്റുള്ള പരിക്കും മാത്രമാണുള്ളത്. മേയ് ഒന്നിനാണ് വിമാനം തകര്‍ന്ന് കുട്ടികള്‍ കാട്ടില്‍ അകപ്പെട്ടത്. തെക്കന്‍ കൊളംബിയയിലെ അരരാക്കുവരയില്‍നിന്നു പറന്നുയര്‍ന്ന ചെറുവിമാനം കാക്വെറ്റ പ്രവിശ്യയില്‍ ആമസോണ്‍ കാടിനുമുകളില്‍ വച്ച് തകര്‍ന്നുവീഴുകയായിരുന്നു.
ഒന്നും നാലും ഒമ്പതും പതിമൂന്നും വയസുള്ള കുട്ടികളെയാണ് കാട്ടില്‍ കാണാതായത്. കുട്ടികളുടെ അമ്മ മഗ്ദലീന മക്കറ്റൈ (33)യുടെയും ഒരു പൈലറ്റിന്റെയും ഒരു ബന്ധുവിന്റെയും മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: