കെന്നിങ്ടണ്‍ ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം ഓസ്‌ട്രേലിയയുടെ കൈയ്യില്‍. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച അവരുടെ ലീഡ് നില 300ലേക്ക് കുതിക്കുകയാണ്. മൂന്നാം ദിവസം അജിങ്ക്യ രഹാനെയും ഷര്‍ദൂല്‍ ഠാക്കൂറും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ സാധിച്ചതാണ് ഇന്ത്യയുടെ ഏകനേട്ടം. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആസ്്‌ടേലിയ നാലു വിക്കറ്റ് 123 എന്ന നിലയിലാണ്.
ഉസ്മാന്‍ ഖവാജ (13), ഡേവിഡ് വാര്‍ണര്‍(1), സ്്റ്റീവ് മിത്ത്(34),ട്രാവൂസ് ഹെഡ് (18) എന്നിവരാണ് പുറത്തായത്. മാര്‍നസ് ലാബുഷാഗ്നെ(41), കാറൂണ്‍ ഗ്രീന്‍(7) എന്നിവരാണ് ക്രീസില്‍. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് സിറാജ് ഉമേഷ, യാദവ് എന്നിവര്‍ക്ക് ഓരോന്നും
സ്‌കോര്‍: ഓസ്‌ട്രേലിയ- 469, 123/4 , ഇന്ത്യ- 296.
129 പന്തുകള്‍ നേരിട്ട് 11 ഫോറും ഒരു സിക്‌സും സഹിതം 89 റണ്‍സെടുത്ത അജിങ്ക്യ രഹാനെയുടെ പോരാട്ടവീര്യമാണ് ഇന്ത്യയെ ഫൈനല്‍ പോരാട്ടത്തില്‍ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചത്. ഒപ്പം തലേന്ന് 48 റണ്‍സ് സംഭാവന ചെയ്ത് രവീന്ദ്ര ജഡേജയും അര്‍ദ്ധ സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ ഠാക്കൂറും. 109 പന്തില്‍ നിന്നാണ് ഠാക്കൂര്‍ 51 റണ്‍സെടുത്തത്.
അഞ്ചിന് 151 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്‌ക്ക് രാവിലെ തന്നെ ശ്രീകര്‍ ഭരതിനെ നഷ്ടമായി. പിന്നാലെ ഠാക്കൂറും രഹാനെയും ചേര്‍ന്ന് പൊരുതി നോക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 109 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ആദ്യ ഇന്നിങ്‌സില്‍ ഓസീസ് ലീഡ് 173 റണ്‍സായിരുന്നു. പാറ്റ് കമിന്‍സ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്, കാമറൂണ്‍ ഗ്രീന്‍, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. നഥാന്‍ ലിയണ്‍ ഒരു വിക്കറ്റ് വീഴ്‌ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: