ചേര്‍ത്തല: കേരളാ ബാങ്കിന്റെ ശാഖകളില്‍ നിന്നും പണയസ്വര്‍ണം മോഷണംപോയ സംഭവത്തില്‍ ഇതോവരെ പോലീസില്‍ പരാതിനല്‍കിയില്ല. മോഷണം കണ്ടെത്തിയിട്ട് പത്തു ദിവസത്തോളം പിന്നിട്ടിട്ടും പോലീസില്‍ രേഖാമൂലം പരാതി നല്‍കാത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
മോഷണം നടന്ന ശാഖകളില്‍ നിന്നാണ് പരാതിനല്‍കേണ്ടത്. ബാങ്കിന്റെ ഉന്നതതല അനുമതി ലഭിക്കാത്തതാണ് പരാതി നല്കുന്നതിനു തടസമാകുന്നതെന്നാണ് വിവരം. സംഭവത്തില്‍ ആരോപണ വിധേയയായ ഏരിയാമാനേജര് മീരാ മാത്യുവിനെ കഴിഞ്ഞ ദിവസം സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡു ചെയ്തിരുന്നു. ചേര്‍ത്തല, പട്ടണക്കാട് പോലീസ് പരിധിയിലുള്ള ചേര്‍ത്തല പ്രധാനശാഖയിലും നടക്കാവ്, പട്ടണക്കാട് ശാഖകളിലുമാണ് മോഷണം നടന്നത്. മൂന്നു ശാഖകളിലുമായി 21 ലക്ഷത്താളം മൂല്യം വരുന്ന സ്വര്‍ണം നഷ്ടപെട്ടതായാണ് കണക്കാക്കിയിരിക്കുന്നത്.
ഇതിനു പുറമെ ഏരിയാമാനേജര് പണയസ്വര്‍ണം പരിശോധന നടത്തിയ താലൂക്കിലെ പത്തുശാഖകളിലും ബാങ്ക് അന്വേഷണ സംഘം സ്വര്‍ണ പരിശോധന നടത്തികൊണ്ടിരിക്കുകയാണ്. ഇതു പൂര്‍ത്തിയായാല്‍ മാത്രമേ അന്തിമ നഷ്ടം കണക്കാക്കാനും കൂടുല്‍ ശാഖകളില്‍ മോഷണം നടന്നിട്ടുണ്ടോയെന്നും വ്യക്തമാകുകയുള്ളു.
ശാഖകളില്‍ സ്വര്‍ണ പരിശോധനക്കെത്തി അതിനിടെ സ്വര്‍ണം മോഷ്ടിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ആദ്യം പട്ടണക്കാടും തുടര്‍ന്ന് ചേര്‍ത്തല പ്രധാന ശാഖയിലുമാണ് സ്വര്‍ണം നഷ്ടമായ വിവരം അറിയുന്നത്. നടപടിക്ക് വിധേയയായ ഏരിയാമാനേജര് തന്നെ മുന്‍കൈ എടുത്ത് രണ്ടിടങ്ങളിലും അതാതു ശാഖകളിലെ ജീവനക്കാരില്‍ നിന്നും നഷ്ടപെട്ട സ്വര്‍ണത്തിന്റെ പണം ഈടാക്കി പരാതി ഒതുക്കിയിരുന്നു. എന്നാല്‍ ഇതേതരത്തില്‍ നടക്കാവ് ശാഖയിലും ജീവനക്കാരില്‍ നിന്നും തുക ഈടാക്കാനുള്ള ശ്രമം ജീവനക്കാര്‍ എതിര്‍ക്കുകയും പോ
ലീസിടപെടലിനായി വാദിക്കുകയും ചെയ്തതോടെയാണ് ഉദ്യോഗസ്ഥ കുറ്റസമ്മതം നടത്തിയത്. ജീവനക്കാരെ തന്നെ കുരുക്കിയ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടിക്കായി ജീവനക്കാരില്‍നിന്നും സംഘടനാ വ്യത്യാസമില്ലാതെ ആവശ്യമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: