Categories: Sports

പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് അനുരാഗ് സിംഗ് താക്കൂര്‍; ഒളിമ്പിക്സിനായി 450 കോടി രൂപ ഇതിനകം ചെലലിട്ടു

Published by

ന്യൂദല്‍ഹി : 2024ല്‍ നടക്കുന്ന പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യ  പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ സഹായം നല്‍കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍.ഒളിമ്പിക് സിനായി  പരിശീലനം, ഉപകരണങ്ങള്‍, സൗകര്യങ്ങള്‍ എന്നിവയ്‌ക്കായി450 കോടി രൂപ സര്‍ക്കാര്‍ ഇതിനകം ചെലവഴിച്ചു,  

ഈ മാസം ബെര്‍ലിനില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിമ്പിക്സ് വേള്‍ഡ് സമ്മര്‍ ഗെയിംസ് 2023 ലേക്ക് 198 അത്ലറ്റുകളുടെ ഇന്ത്യന്‍ സംഘത്തെ അയക്കുന്നതിനായി ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ്  മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ഒളിമ്പിക്സ്, പാരാലിമ്പിക്സ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ ഇന്ത്യ എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

കളിക്കാര്‍ക്കായുള്ള ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയുടെ തുടക്കത്തിനൊപ്പം കായിക മേഖലയ്‌ക്കുള്ള ബജറ്റും വര്‍ധിച്ചിട്ടുണ്ടെന്നും അനുരാഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യന്‍ ഗെയിംസിന്റെ തയ്യാറെടുപ്പുകള്‍ക്കായി ഇതുവരെ 220 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ രാജ്യം എക്കാലത്തെയും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക